റിയാദ്: സൗദി അറേബ്യയിൽ മൂന്നു മാസം നീണ്ടുനിന്ന പൊതുമാപ്പ് കാലവധി ഇന്നു അവസാനിക്കും. ഇതോടെ നാളെ മുതൽ നിയമലംഘകരെ കണ്ടെത്താൻ രാജ്യം ഒട്ടാകെ പരിശോധന ശക്തമാക്കും.താമസ, തൊഴിൽ നിയമ ലംഘകർക്കാണ് രാജ്യം വിടാൻ 90 ദിവസം പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഇവർക്ക് പിഴയും തടവും ശിക്ഷയില്ലാതെ രാജ്യം വിടാനാണ് അനുമതി നൽകിയിരുന്നത്. 

പൊതുമാപ്പിൽ ഫൈനൽ എക്‌സിറ്റ് നേടിയ വിദേശികൾ ഉടൻ രാജ്യം വിടണമെന്ന് ആഭ്യന്തര വകുപ്പും അറിയിച്ചു. രാജ്യം വിടാതെ കഴിയുന്നവരുടെ ഫൈനൽ എക്‌സിറ്റ് വിസ റദ്ദാക്കും. ഇവർ പിഴ അടക്കുകയും തടവും ശിക്ഷ അനുഭവിക്കുകയും വേണം. ഇത്തരക്കാർക്ക് വീണ്ടും പുതിയ വിസയിൽ സൗദിയിൽ തൊഴിൽ കണ്ടെത്താൻ അനുവദിക്കില്ല. ഇവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി രാജ്യത്തേക്ക് പ്രവേശിക്കുന്നത് വിലക്കുമെന്നും അധികൃതർ പറഞ്ഞു.

നിയമ ലംഘകരെ സഹായിക്കുന്ന സ്വദേശികൾക്കും വിദേശികൾക്കും ശിക്ഷലഭിക്കും. നിയമ ലംഘകരായ വിദേശികളുടെ വിവരങ്ങൾ പൊതു സുരക്ഷാ വകുപ്പിനെഅറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. പൊതുമാപ്പ് പ്രയോജനപ്പെടുത്തി 4,75,000 അനധികൃത താമസക്കാരാണ് ഫൈനൽ എക്‌സിറ്റ് നേടിയത്. ഇവർ മുഴുവൻ രാജ്യം വിടാത്ത
സാഹചര്യത്തിലാണ് പാസ്‌പോർട്ട് വകുപ്പിന്റെ മുന്നറിയിപ്പ്