- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീ ശാക്തീകരണത്തിന്റെ വിഷൻ 2030; ആദ്യ വനിതാ മന്ത്രിയെ നിയമിച്ച് സൽമാൻ രാജാവിന്റെ മറ്റൊരു ചരിത്രപരമായ ഇടപെടൽ; എംബിഎസിന്റെ മനസ്സറിഞ്ഞ് സൈന്യത്തിലും മന്ത്രിസഭയിലും മാറ്റങ്ങൾ; ലക്ഷ്യമിടുന്നത് പുതുതലമുറയിലേക്കുള്ള അധികാര കൈമാറ്റം
റിയാദ് : സ്ത്രീ ശാക്തീകരണത്തിന്റെ പാതയിലാണ് സൗദി. ഇപ്പോഴിതാ രാജ്യത്ത് ആദ്യമായി വനിതാ മന്ത്രിയുമെത്തുന്നു. തൊഴിൽസാമൂഹിക വികസന സഹമന്ത്രിയായാണു ഡോ. തമാദർ ബിൻത് യൂസഫ് അൽ റമായെ നിയമിച്ചത്. സൈന്യാധിപനെയും മറ്റ് ഉന്നത സൈനികോദ്യോഗസ്ഥരെയും മാറ്റി പ്രതിരോധരംഗത്തു വൻ അഴിച്ചുപണിയും സൽമാൻ രാജാവ് നടത്തി. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ മനസ്സറിഞ്ഞാണ് തീരുമാനങ്ങൾ. സർക്കാരിലും സൈന്യത്തിലും പുതുതലമുറയെ ഉയർത്തിക്കൊണ്ടുവരാനാണ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ തീരുമാനം. ഈ നടപടികളുടെ തുടർച്ചയായാണു മാറ്റങ്ങൾ വിലയിരുത്തപ്പെടുന്നത്. സൈന്യാധിപൻ ജന. അബ്ദുൽ റഹ്മാൻ ബിൻ സാലിഹ് അൽ ബുൻയാനെ മാറ്റി ഫ സ്റ്റ് ലഫ്റ്റനന്റ് ഫയ്യദ് ബിൻ ഹമദ് അൽ റുവായ്ലിയെയാണു നിയമിച്ചത്. സൗദി ടെലികോം ചീഫ് എക്‌സിക്യൂട്ടീവ് ഖാലിദ് ബിയാരിയെ പ്രതിരോധമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചു. മൂന്നു പുതിയ ഡപ്യൂട്ടി ഗവർണർമാരെയും നിയമിച്ചിട്ടുണ്ട്. കള്ളപ്പണ വിരുദ്ധ നടപടികളുടെ പേരിൽ അറസ്റ്റിലായിരുന്ന കോടീശ്വര വ്യവസായി അൽ വലീദ് ബിൻ തലാല
റിയാദ് : സ്ത്രീ ശാക്തീകരണത്തിന്റെ പാതയിലാണ് സൗദി. ഇപ്പോഴിതാ രാജ്യത്ത് ആദ്യമായി വനിതാ മന്ത്രിയുമെത്തുന്നു. തൊഴിൽസാമൂഹിക വികസന സഹമന്ത്രിയായാണു ഡോ. തമാദർ ബിൻത് യൂസഫ് അൽ റമായെ നിയമിച്ചത്. സൈന്യാധിപനെയും മറ്റ് ഉന്നത സൈനികോദ്യോഗസ്ഥരെയും മാറ്റി പ്രതിരോധരംഗത്തു വൻ അഴിച്ചുപണിയും സൽമാൻ രാജാവ് നടത്തി. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ മനസ്സറിഞ്ഞാണ് തീരുമാനങ്ങൾ.
സർക്കാരിലും സൈന്യത്തിലും പുതുതലമുറയെ ഉയർത്തിക്കൊണ്ടുവരാനാണ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ തീരുമാനം. ഈ നടപടികളുടെ തുടർച്ചയായാണു മാറ്റങ്ങൾ വിലയിരുത്തപ്പെടുന്നത്. സൈന്യാധിപൻ ജന. അബ്ദുൽ റഹ്മാൻ ബിൻ സാലിഹ് അൽ ബുൻയാനെ മാറ്റി ഫ സ്റ്റ് ലഫ്റ്റനന്റ് ഫയ്യദ് ബിൻ ഹമദ് അൽ റുവായ്ലിയെയാണു നിയമിച്ചത്. സൗദി ടെലികോം ചീഫ് എക്‌സിക്യൂട്ടീവ് ഖാലിദ് ബിയാരിയെ പ്രതിരോധമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചു. മൂന്നു പുതിയ ഡപ്യൂട്ടി ഗവർണർമാരെയും നിയമിച്ചിട്ടുണ്ട്. കള്ളപ്പണ വിരുദ്ധ നടപടികളുടെ പേരിൽ അറസ്റ്റിലായിരുന്ന കോടീശ്വര വ്യവസായി അൽ വലീദ് ബിൻ തലാലിന്റെ സഹോദരൻ തുർക്കി ബിൻ തലാൽ ആണ് അസിർ പ്രവിശ്യയിലെ ഡപ്യൂട്ടി ഗവർണർ.
സ്ത്രീകൾക്ക് സ്വാതന്ത്ര്യമില്ലെന്നും അവരുടെ അവകാശങ്ങൾ ചവിട്ടിമെതിക്കപ്പെടുന്നുവെന്നുമുള്ള കുപ്രചാരണമാണ് എക്കാലവും സൗദി അറേബ്യ നേരിട്ടിട്ടുള്ളത്. അടിസ്ഥാന രഹിതമായ ഈ ആരോപണങ്ങളെയെല്ലാം സൗദി അറേബ്യ അതീജീവിച്ചിട്ടുണ്ട്. മറ്റു രാഷ്ട്രങ്ങൾക്ക് മാതൃകയാകാവുന്ന സ്ത്രീ ശാക്തീകരണമാണ് ഇന്ന് സൗദിയിൽ നടന്നു വരുന്നത്. സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള സൗദി വിഷൻ 2030 ഊന്നൽ നൽകുന്നതും സ്ത്രീ ശാക്തീകരണത്തിനാണ്. ഇതിന്റെ ഭാഗമാണ് വനിതാ മന്ത്രിയും.
വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക മേഖലയിലെ പങ്കാളിത്തം, സാമ്പത്തിക രംഗത്തെ സംഭാവനകൾ, നയരൂപീകരണ സമിതികളിലെ പങ്കാളിത്തം എന്നിങ്ങനെ അഞ്ച് മേഖലകളിലെ പങ്കാളിത്തം ഉറപ്പാക്കിയാണ് സ്ത്രീ ശാക്തീകരണം സൗദിയിൽ നടപ്പിലാക്കി വരുന്നത്. അബ്ദുല്ല രാജാവിന്റെ കാലത്തായിരുന്നു സ്ത്രീ ശാക്തീകരണത്തിന് വിത്തു പാകിയത്. സ്ത്രീകൾക്ക് വോട്ടവകാശം നൽകിയും തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാൻ അവസരമൊരുക്കിയും 150 അംഗ ശൂറാ കൗൺസിൽ 30 വനിതകളെ നോമിനേറ്റ് ചെയ്തും അബ്ദുല്ല രാജാവ് എടുത്ത തീരുമാനങ്ങൾ ചരിത്രത്തിൽ ഇടം പിടിക്കുന്നതായിരുന്നു.
ഇതിനു ചുവടുപിടിച്ചുകൊണ്ടുള്ള നടപടികളാണ് സൽമാൻ രാജാവിന്റെ നേതൃത്വത്തിലും നടന്നു വരുന്നത്. സൗദിയുടെ സമഗ്ര പുരോഗതി ലക്ഷ്യമിടുന്ന വിഷൻ 2030 ൽ സ്ത്രീ പങ്കാളിത്തത്തിന് നൽകിയിട്ടുള്ള പ്രാധാന്യം ഇതു വ്യക്തമാക്കുന്നതാണ്. തൊഴിൽ മേഖലയിൽ സ്ത്രീ പങ്കാളിത്തം 22 ശതമാനത്തിൽനിന്ന് 30 ശതാനമാക്കി ഉയർത്തുന്നതോടൊപ്പം ചെറുകിട ഇടത്തരം സംരംഭക വളർച്ച 20 ശതാനത്തിൽനിന്ന് 35 ശതമാനമാക്കാനും ലക്ഷ്യമിടുന്നു. തൊഴിൽ രഹിതരായ സ്ത്രീകളുടെ എണ്ണം ഏഴു ശതമാനമാക്കി ചുരുക്കുകയെന്നതും വിഷൻ 2030 വിഭാവനം ചെയ്യുന്നു.