- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വദേശികളായ വനിതാ പൈലറ്റുകളെ തേടി സൗദി അറേബ്യ; ആഭ്യന്തര വിമാന കമ്പനിയായ ഫ്ളെയ്നാസിന് 24 മണിക്കൂറിനകം ലഭിച്ചത് 1000 അപേക്ഷകൾ
റിയാദ്: വനിതകൾക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചതോടെ ചിറക് വിരിച്ച് പറക്കാനാണ് സൗദിയിലെ സ്ത്രീ സമൂഹത്തിന്റെ ഇനിയുള്ള ആശ. സൗദി അറേബ്യ ആദ്യമായി ആദ്യമായി സ്വദേശി വനിതാ പൈലറ്റകളെയും എയർഹോസ്റ്റസുമാരേയും റിക്രൂട്ട് ചെയ്യാൻ തീരുമാനിച്ചപ്പോൾ 24 മണിക്കൂറിനകം ലഭിച്ചത് ആയിരം അപേക്ഷകളാണ്. സൗദി ആഭ്യന്തര വിമാന കമ്പനിയായ ഫ്ളെയ്നാസിനാണ് 24 മണിക്കൂറിനകം 1000ത്തിൽ പരം അപേക്ഷകൾ ലഭിച്ചത്. വ്യോമയാന മേഖലയിൽ സൗദി സ്ത്രീകൾക്ക് നിയമപരമായി വിലക്ക് ഉണ്ടായിരുന്നില്ലെങ്കിലും ഫിലിപ്പിൻസ് അടക്കമുള്ള വിദേശ രാജ്യക്കാരായിരുന്നു അധികവും ജോലി ചെയ്യിരുന്നത്. എന്നാൽ ഫ്‌ളൈനാസ് സ്വദേശി വനിതകൾക്കായി അപേക്ഷ ക്ഷണിച്ചപ്പോൾ മണിക്കൂറുകൾക്കകം തന്നെ സ്വദേശി വനിതകളുടെ അപേക്ഷ കുന്നുകൂടുകയായിരുന്നു. സഹ പൈലറ്റ്, എയർ ഹോസ്റ്റസ് എന്നീ വിഭാഗങ്ങളിലേക്കാണ് റിക്രൂട്ട്മെന്റ്. രാജ്യത്തിന്റെ പരിവർത്തനത്തിൽ സ്ത്രീകൾക്ക് നിർണായക പങ്കുവഹിക്കാനാകുമെന്ന് ഫ്ളെയിനാസ് വാക്താവ് പറഞ്ഞു. ഒരു വിമാനകമ്പനികളുടെ വിജയത്തിന് സ്ത്രീകൾക്ക് ഏറെ പ്രാധാന്യമുണ്ടെന്നും അദ്
റിയാദ്: വനിതകൾക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചതോടെ ചിറക് വിരിച്ച് പറക്കാനാണ് സൗദിയിലെ സ്ത്രീ സമൂഹത്തിന്റെ ഇനിയുള്ള ആശ. സൗദി അറേബ്യ ആദ്യമായി ആദ്യമായി സ്വദേശി വനിതാ പൈലറ്റകളെയും എയർഹോസ്റ്റസുമാരേയും റിക്രൂട്ട് ചെയ്യാൻ തീരുമാനിച്ചപ്പോൾ 24 മണിക്കൂറിനകം ലഭിച്ചത് ആയിരം അപേക്ഷകളാണ്. സൗദി ആഭ്യന്തര വിമാന കമ്പനിയായ ഫ്ളെയ്നാസിനാണ് 24 മണിക്കൂറിനകം 1000ത്തിൽ പരം അപേക്ഷകൾ ലഭിച്ചത്.
വ്യോമയാന മേഖലയിൽ സൗദി സ്ത്രീകൾക്ക് നിയമപരമായി വിലക്ക് ഉണ്ടായിരുന്നില്ലെങ്കിലും ഫിലിപ്പിൻസ് അടക്കമുള്ള വിദേശ രാജ്യക്കാരായിരുന്നു അധികവും ജോലി ചെയ്യിരുന്നത്. എന്നാൽ ഫ്‌ളൈനാസ് സ്വദേശി വനിതകൾക്കായി അപേക്ഷ ക്ഷണിച്ചപ്പോൾ മണിക്കൂറുകൾക്കകം തന്നെ സ്വദേശി വനിതകളുടെ അപേക്ഷ കുന്നുകൂടുകയായിരുന്നു.
സഹ പൈലറ്റ്, എയർ ഹോസ്റ്റസ് എന്നീ വിഭാഗങ്ങളിലേക്കാണ് റിക്രൂട്ട്മെന്റ്. രാജ്യത്തിന്റെ പരിവർത്തനത്തിൽ സ്ത്രീകൾക്ക് നിർണായക പങ്കുവഹിക്കാനാകുമെന്ന് ഫ്ളെയിനാസ് വാക്താവ് പറഞ്ഞു. ഒരു വിമാനകമ്പനികളുടെ വിജയത്തിന് സ്ത്രീകൾക്ക് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഇക്കഴിഞ്ഞ ജൂണിലാണ് സൗദിയിൽ വനിതകൾക്ക് മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള വിലക്ക് സർക്കാർ നീക്കിയത്.ജോലി സ്ഥലങ്ങളിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം കൊണ്ടുവരാനുള്ള സൗദി കിരീടവകാശി സൽമാൻ ബിൻ മുഹമ്മദിന്റെ തീരുമാനത്തിന് കരുത്ത് പകരുന്നതാണ് ഫ്ളെയ്നാസ് എയർലെൻസിന് ലഭിച്ച അപേക്ഷാ പ്രളയം.