- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദി, കുവൈത്ത് യാത്രാവിലക്ക്; യു.എ.ഇയിൽ കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങണം; യാത്ര പുറപ്പെടുന്നതിന് മുമ്പ് അതത് രാജ്യങ്ങളിലെ നിബന്ധന മനസിലാക്കണമെന്നും ഇന്ത്യൻ എംബസി
ജിദ്ദ: സൗദി, കുവൈത്ത് യാത്രാവിലക്കിനെ തുടർന്ന് യു.എ.ഇയിൽ കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങണമെന്ന് ഇന്ത്യൻ എംബസി. യാത്ര പോകുന്ന രാജ്യത്തെ ഏറ്റവും പുതിയ വ്യവസ്ഥകൾ അനുസരിച്ച് മാത്രമേ ഇനിയുള്ള തീരുമാനങ്ങൾ കൈക്കൊള്ളാൻ പാടുള്ളുവെന്നും എംബസി പത്രക്കുറിപ്പിൽ അറിയിച്ചു.
കർശന കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ദുബായ്, അബുദാബി വഴിയുള്ള സൗദി, കുവൈത്ത് യാത്ര താൽക്കാലികമായി സാധ്യമല്ല.
എല്ലാ ഇന്ത്യക്കാരും യാത്ര പുറപ്പെടുന്നതിന് മുൻപ് അതത് രാജ്യങ്ങളിലെ നിബന്ധനകളെപ്പറ്റി മനസിലാക്കുകയും അപ്രതീക്ഷിതമായ ആവശ്യങ്ങൾക്ക് കൂടിയുള്ള വസ്തുക്കളും പണവും കരുതുകയും ചെയ്യണമെന്നും ഇതിൽ വ്യക്തമാക്കുന്നു.
ന്യൂസ് ഡെസ്ക്
Next Story