റിയാദ്​: സൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 356 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,76,377 ആയി. രോഗബാധിതരിൽ 308 പേർ സുഖം പ്രാപിച്ചു​. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവരിൽ അഞ്ചു പേർ കൂടി മരിച്ചു.

രാജ്യത്ത് ഇതുവരെ രോ​ഗമുക്തരായത് 3,67,323 പേരാണ്. ആകെ മരണസംഖ്യ 6480 ആയി. 2574 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. ഇവരിൽ 473 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.