- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് ബാധിച്ച് സൗദി അറേബ്യയിൽ ബുധനാഴ്ച 14 മരണം; പുതിയതായി 1,043 പേർക്ക് രോഗബാധ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ബുധനാഴ്ച 14 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയതായി 1,043 പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ കോവിഡ് മുക്തി നിരക്കിൽ വർധനവുണ്ട്. നിലവിലെ രോഗാവസ്ഥയിൽ നിന്ന് 1,211 പേരാണ് സുഖം പ്രാപിച്ചത്.
രാജ്യമാകെ ഇന്ന് 106,517 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,29,995 ആയി. ഇതിൽ 5,11,318 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,284 ആണ്. ചികിത്സയിലുള്ളവരുടെ എണ്ണം 10,393 ആയി കുറഞ്ഞു. ഇതിൽ 1,396 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.4 ശതമാനമായും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 214, റിയാദ് 192, കിഴക്കൻ പ്രവിശ്യ 169, അസീർ 126, ജീസാൻ 92, മദീന 65, ഹായിൽ 43, അൽഖസീം 39, നജ്‌റാൻ 39, തബൂക്ക് 19, വടക്കൻ അതിർത്തി മേഖല 18, അൽബാഹ 16, അൽജൗഫ് 11. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് 28,324,144 ഡോസായി.
ന്യൂസ് ഡെസ്ക്