റിയാദ്: നിയമലംഘകരെ കണ്ടെത്താൻ സൗദി അറേബ്യയിൽ പരിശോധനകൾ ശക്തമാക്കി അധികൃതർ. രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്ന് ഒരാഴ്ചയ്ക്കിടെ 13,000 നിയമലംഘകരെ പിടികൂടിയതായി അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജൂലൈ 29 മുതൽ ഓഗസ്റ്റ് നാല് വരെ നടത്തിയ പരിശോധനകളിലാണ് ഇത്രയും പേർ പിടിയിലായത്.

അറസ്റ്റിലായവരിൽ 4130 പേർ രാജ്യത്തെ താമസ നിയമങ്ങൾ ലംഘിച്ചവരാണ്. അതിർത്തി നിയമങ്ങൾ ലംഘിച്ചതിനാണ് 7721 പേരെ പിടികൂടിയത്. 1048 പേർ തൊഴിൽ നിയമ ലംഘനങ്ങൾക്കും അറസ്റ്റിലായി. അധികൃതമായി സൗദി അറേബ്യയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായവരാണ് 322 പേർ. ഇവരിൽ 49 ശതമാനം പേർ യെമൻ സ്വദേശികളാണ്. 49 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനത്തോളം മറ്റ് വിവിധ രാജ്യക്കാരുമാണ് പിടിയിലായവരിലുള്ളത്.

സൗദി അറേബ്യയിൽ നിന്ന് നിയമം ലംഘിച്ച് മറ്റ് അയൽ രാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 51 പേരെയും അറസ്റ്റ് ചെയ്തു. നിയമലംഘകർക്ക് താമസിക്കാനും യാത്ര ചെയ്യാനുമുള്ള സംവിധാനങ്ങൾ ഒരുക്കിക്കൊടുത്തവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 53,815 പേരെ നാടുകടത്തുന്നതിനായി യാത്രാ രേഖകൾ ശരിയാക്കാൻ അതത് രാജ്യങ്ങളുടെ എംബസികളുമായി ബന്ധപ്പെടുത്തി