റിയാദ്: സൗദി അറേബ്യയിൽ പുതുതായി 458 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. 753 പേർ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഒമ്പത് മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് ഇന്ന് 68,672 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു.

ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,41,201 ആയി. ഇതിൽ 5,27,189 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,458 ആണ്. രോഗം ബാധിച്ച് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 5,554 ആയി കുറഞ്ഞു. ഇതിൽ 1,205 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണത്തിലാണ്.

ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 123, മക്ക 71, അൽഖസീം 45, കിഴക്കൻ പ്രവിശ്യ 42, ജീസാൻ 39, അസീർ 30, മദീന 27, നജ്റാൻ 25, ഹായിൽ 14, തബൂക്ക് 13, അൽജൗഫ് 11, വടക്കൻ അതിർത്തി മേഖല 10, അൽബാഹ 8. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെയ്‌പ്പ് 33,266,366 ഡോസ് ആയി ഉയർന്നു.