- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദി അറേബ്യയിൽ 40 പേർക്ക് കൂടി കോവിഡ്, ഒരു മരണം
റിയാദ്: സൗദി അറേബ്യയിൽ 40 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. രോഗ ബാധിതരിൽ 64 പേർ കൂടി സുഖം പ്രാപിച്ചു ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,48,930ഉം രോഗമുക്തരുടെ എണ്ണം 5,37,858ഉം ആയി. ആകെ മരണസംഖ്യ 8,804 ആയി ഉയർന്നു.
രാജ്യത്ത് ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികളിൽ 50 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. മറ്റ് രോഗികളുടെ ആരോഗ്യ നില തൃപ്തികരമാണ്. ഇപ്പോഴത്തെ കണക്ക് പ്രകാരം രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
രാജ്യത്തെ വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് - 13, ജിദ്ദ - 7, മദീന - 4, മക്ക - 3, ഖോബാർ - 2, മറ്റ് 13 പ്രവിശ്യകളിൽ ഓരോ രോഗികൾ വീതം. സൗദി അറേബ്യയിൽ ഇതുവരെ 46,285,514 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തിട്ടുണ്ടെന്നും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
ന്യൂസ് ഡെസ്ക്