- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദിയിൽ 43 പേർക്ക് കൂടി കോവിഡ്; ഗുരുതര രോഗികളുടെ എണ്ണം കുറഞ്ഞു
റിയാദ്: സൗദി അറേബ്യയിൽ 43 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗബാധിതരിൽ 51 പേർ സുഖം പ്രാപിച്ചെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണം 46 ആയി കുറഞ്ഞു. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. അതേ സമയം ചികിത്സയിൽ കഴിയുന്നവരിൽ രണ്ടുപേർ കൂടി ഇന്ന് മരിച്ചു.
വിവിധ ഭാഗങ്ങളിലായി 42,741 പി.സി.ആർ പരിശോധനകൾ ഇന്ന് നടന്നു. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,49,103 ആയി. ഇതിൽ 5,37,100 പേരും സുഖം പ്രാപിച്ചു. ആകെ 8,809 പേർ മരിച്ചു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
രാജ്യത്താകെ ഇതുവരെ 46,585,754 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,365,565 എണ്ണം ആദ്യ ഡോസ് ആണ്. 21,919,593 എണ്ണം സെക്കൻഡ് ഡോസും. 1,708,588 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 300,596 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 13, റിയാദ് 10, മക്ക 4, ദമ്മാം 3, മറ്റ് 13 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ.
ന്യൂസ് ഡെസ്ക്