- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വദേശിവൽകരണ നടപടികൾ കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി യുഎഇ; സ്വദേശിവൽകരണ പങ്കാളി ക്ലബിൽ അംഗമാകുന്നത് 140 കമ്പനികൾ; സ്വദിശികൾക്ക് ജോലിക്ക് മുൻഗണന നൽകാൻ രൂപീകരിച്ച ക്ലബ്ബ് മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്ക് തിരിച്ചടിയാകും
സ്വദേശിവൽകരണ നടപടികൾ കൂടുതൽ ശക്തമാക്കി യു.എ.ഇ. മലയാളികൾ അടക്കമുള്ള വിദേശ തൊഴിലാളികൾക്ക് തിരിച്ചടിയായി സ്വദേശി വത്ക്കരണം ലക്ഷ്യമിട്ട് രാജ്യത്തെ കമ്പനികളെ അണി നിരത്തി സ്വദേശി വത്ക്കരണ പങ്കാളി ക്ലബ്ബ് രൂപീകരിച്ചിരിക്കുകയാണ്. 140 കമ്പനികളാണ് ഈ ക്ലബ്ബിൽ ഇതുവരെ അംഗങ്ങളായത്. നാളെ മുതൽ ഈ ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിക്കും. ഇമറാത്തികൾക്ക് നിശ്ചിത ശതമാനം ജോലികൾ നീക്കിവെക്കാനും അവർക്ക് മുൻഗണന നൽകാനും തയാറാകുന്ന കമ്പനികളാണ് ഈ ക്ലബിൽ ഉൾപ്പെടുക. മാനവ വിഭവശേഷി മന്ത്രാലയം നിഷ്‌കർഷിക്കുന്ന മൂന്ന് വിദഗ്ധ ജോലികളിൽ നിശചിത ശതമാനം യു.എ.ഇ പൗരന്മാരെ ഉൾപ്പെടുത്തുന്ന കമ്പനികളെ മൂന്ന് തരം അംഗത്വം നൽകിയാണ് ക്ലബിൽ ഉൾപ്പെടുത്തുക. 23 സ്വകാര്യ കമ്പനികളെ പ്ലാറ്റിനം മെംബർഷിപ്പ്, 26 കമ്പനികളെ ഗോൾഡ് മെംബർഷിപ്പ്, 91 കമ്പനികളെ സിൽവർ മെംബർഷിപ്പ് പട്ടികകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കമ്പനികളുടെ എച്ച്ആർ വിഭാഗം ജോലി അവസരങ്ങൾ സംബന്ധിച്ച വിവരങ്ങൾ മന്ത്രാലയത്തിന് കൈമാറും. ക്ലബിൽ കമ്പനിയെ പ്രതിനിധീകരിക്കുന്നതും എച്ച്.ആർ. വിഭാഗത്തിലെ
സ്വദേശിവൽകരണ നടപടികൾ കൂടുതൽ ശക്തമാക്കി യു.എ.ഇ. മലയാളികൾ അടക്കമുള്ള വിദേശ തൊഴിലാളികൾക്ക് തിരിച്ചടിയായി സ്വദേശി വത്ക്കരണം ലക്ഷ്യമിട്ട് രാജ്യത്തെ കമ്പനികളെ അണി നിരത്തി സ്വദേശി വത്ക്കരണ പങ്കാളി ക്ലബ്ബ് രൂപീകരിച്ചിരിക്കുകയാണ്. 140 കമ്പനികളാണ് ഈ ക്ലബ്ബിൽ ഇതുവരെ അംഗങ്ങളായത്. നാളെ മുതൽ ഈ ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിക്കും.
ഇമറാത്തികൾക്ക് നിശ്ചിത ശതമാനം ജോലികൾ നീക്കിവെക്കാനും അവർക്ക് മുൻഗണന നൽകാനും തയാറാകുന്ന കമ്പനികളാണ് ഈ ക്ലബിൽ ഉൾപ്പെടുക. മാനവ വിഭവശേഷി മന്ത്രാലയം നിഷ്‌കർഷിക്കുന്ന മൂന്ന് വിദഗ്ധ ജോലികളിൽ നിശചിത ശതമാനം യു.എ.ഇ പൗരന്മാരെ ഉൾപ്പെടുത്തുന്ന കമ്പനികളെ മൂന്ന് തരം അംഗത്വം നൽകിയാണ് ക്ലബിൽ ഉൾപ്പെടുത്തുക. 23 സ്വകാര്യ കമ്പനികളെ പ്ലാറ്റിനം മെംബർഷിപ്പ്, 26 കമ്പനികളെ ഗോൾഡ് മെംബർഷിപ്പ്, 91 കമ്പനികളെ സിൽവർ മെംബർഷിപ്പ് പട്ടികകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ കമ്പനികളുടെ എച്ച്ആർ വിഭാഗം ജോലി അവസരങ്ങൾ സംബന്ധിച്ച വിവരങ്ങൾ മന്ത്രാലയത്തിന് കൈമാറും. ക്ലബിൽ കമ്പനിയെ പ്രതിനിധീകരിക്കുന്നതും എച്ച്.ആർ. വിഭാഗത്തിലെ ഉദ്യോഗസ്ഥരായിരിക്കും. അനുഭവവും പ്രായോഗിക ജ്ഞാനവും പങ്കുവെക്കുന്നതിനും മികച്ച യോഗ്യതയുള്ള ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്യുന്നതിനും ക്ലബ് യോഗങ്ങൾ ചേരും.