റിയാദ്: സ്ത്രീകൾക്ക് ഡ്രൈവിങ് പഠിക്കാൻ അനുമതി നൽകിയ സൗദി സൈനിക സേവനത്തിനും സ്ത്രീകൾക്ക് അവസരമൊരുക്കുന്നു. സൈനിക സേവനം നട്തതാൻ സ്ത്രീകൾക്ക് ആദ്യമായി അവസരം ഒരുക്കിയിരിക്കുയാണ് സൗദി.

റിയാദ്, മക്ക, ഖ്വാസിം, മദീന എന്നിവിടങ്ങളിൽ താമസിക്കുന്ന സ്ത്രീകൾക്ക് സെനികന്റെ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. സൗദിയുടെ ജനറൽ സെക്യൂരിറ്റി ഡിവിഷൻ ആണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.

കഴിഞ്ഞയാഴ്ച മുതലാണ് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. പരീക്ഷയും അഭിമുഖവും നേരിടേണ്ടതുണ്ട്. 25 നും 35 നും ഇടയിൽ പ്രായമുള്ള ഹൈസ്‌കൂൾ വിദ്യാഭ്യാസമുള്ള വനിതകൾക്കാണ് അപേക്ഷിക്കാവുന്നത്. വ്യാഴാഴ്ചയാണ് അവസാന തിയതി.

വൈദ്യപരിശോധനയും ഉണ്ടാവും. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച വിഷൻ 2030 ന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വർഷമാണ് സൽമാൻ വിഷൻ 2030 പ്രഖ്യാപിച്ചത്.