- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുമാപ്പിന് ശേഷം രാജ്യത്ത് തങ്ങുന്ന അനധികൃത താമസക്കാരെയും നിയമലംഘകരെയും ക്രമിനലുകളായി പരിഗണിക്കും; സൗദിയിൽ പൊതുമാപ്പു പ്രയോജനപ്പെടുത്തുന്നതിനുള്ള മാർഗ്ഗ നിർദേശങ്ങൾ പുറത്ത് വിട്ട് ആഭ്യന്തരമന്ത്രാലയം
ഈ മാസം 29 മുതൽ സൗദിയിൽ പൊതുമാപ്പു പ്രാബല്യത്തിൽ വരുകയാണ്.ക്രിമിനൽ കേസുകളിൽ ഉൾപ്പെടാത്ത നിയമ ലംഘകർ രാജ്യം വിടാനുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. അതുകൊണ്ട് തന്നെ പൊതുമാപ്പ് പ്രയോജനപ്പെടുത്തേണ്ടതിനുള്ള മാർഗനിർദ്ദേശങ്ങൾ ആഭ്യന്തരമന്ത്രാലയം പുറത്ത് വിട്ടു. മാത്രമല്ല പൊതുമാപ്പിന് ശേഷവും സൗദിയിൽ അനധികൃതമായി താമസിക്കുന്നവരെ ക്രിമിനലുകളായി പരിഗണിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.ഓൺലൈൻ വഴി ഇവരുടെ രേഖകൾ ബന്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമായും ഇഖാമ, തൊഴിൽ നിയമ ലംഘകർക്കാണ് പൊതുമാപ്പ് പ്രയോജനപ്പെടുക. ഇവർ തൊഴിൽ, പാസ്പോർട്ട് എന്നീ വകുപ്പുകളുടെ വെബ്സൈറ്റുവഴി എക്സിറ്റ് നടപടികൾ പൂർത്തിയാക്കണം. സന്ദർശക വിസ കാലാവധി തീരൂന്നവർ ടിക്കറ്റെടുത്ത് എയർ പോർട്ടിലെത്തിയാൽ ഫൈനൽ എക്സിറ്റ് ലഭിക്കും. അതിർത്തി ചെക്ക്പോസ്റ്റുകളിലും തുറമുഖങ്ങളിലും എക്സിറ്റിന് സൗകര്യം ഉണ്ട്. തൊഴിലുടമകളിൽ നിന്നു ഒളിച്ചോടി ഹുറൂബിന്റെ പട്ടികയിൽെപ്പെട്ടവർ പാസ്പോർട്ട് ഡയറക്ടറേറ്റു വഴി നടപടികൾ പൂർത്തിയാക്കണം. എക്സിറ്റ് നേട
ഈ മാസം 29 മുതൽ സൗദിയിൽ പൊതുമാപ്പു പ്രാബല്യത്തിൽ വരുകയാണ്.ക്രിമിനൽ കേസുകളിൽ ഉൾപ്പെടാത്ത നിയമ ലംഘകർ രാജ്യം വിടാനുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. അതുകൊണ്ട് തന്നെ പൊതുമാപ്പ് പ്രയോജനപ്പെടുത്തേണ്ടതിനുള്ള മാർഗനിർദ്ദേശങ്ങൾ ആഭ്യന്തരമന്ത്രാലയം പുറത്ത് വിട്ടു.
മാത്രമല്ല പൊതുമാപ്പിന് ശേഷവും സൗദിയിൽ അനധികൃതമായി താമസിക്കുന്നവരെ ക്രിമിനലുകളായി പരിഗണിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.ഓൺലൈൻ വഴി ഇവരുടെ രേഖകൾ ബന്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമായും ഇഖാമ, തൊഴിൽ നിയമ ലംഘകർക്കാണ് പൊതുമാപ്പ് പ്രയോജനപ്പെടുക. ഇവർ തൊഴിൽ, പാസ്പോർട്ട് എന്നീ വകുപ്പുകളുടെ വെബ്സൈറ്റുവഴി എക്സിറ്റ് നടപടികൾ പൂർത്തിയാക്കണം. സന്ദർശക വിസ കാലാവധി തീരൂന്നവർ ടിക്കറ്റെടുത്ത് എയർ പോർട്ടിലെത്തിയാൽ ഫൈനൽ എക്സിറ്റ് ലഭിക്കും. അതിർത്തി ചെക്ക്പോസ്റ്റുകളിലും തുറമുഖങ്ങളിലും എക്സിറ്റിന് സൗകര്യം ഉണ്ട്. തൊഴിലുടമകളിൽ നിന്നു ഒളിച്ചോടി ഹുറൂബിന്റെ പട്ടികയിൽെപ്പെട്ടവർ പാസ്പോർട്ട് ഡയറക്ടറേറ്റു വഴി നടപടികൾ പൂർത്തിയാക്കണം. എക്സിറ്റ് നേടിയവർക്ക് നാടുകടത്തൽ കേന്ദ്രങ്ങളെ സമീപിക്കേണ്ട. ഇവർക്ക് സാധാരണ യാത്രക്കാരെ പോലെ രാജ്യത്തെ എയർപോർട്ടുകളിൽ നിന്നു മാതൃരാജ്യത്തേു മടങ്ങാം.
ക്രിമിനൽ കേസുകളിലും സാമ്പത്തിക കുറ്റകൃത്യങ്ങളിലും ഉൾപ്പെട്ടവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ല. 2013ലാണ് സൗദി അറേബ്യ 9 മാസം നീണ്ടു നിന്ന പൊതുമാപ്പു പ്രഖ്യാപിച്ചത്. 25 ലക്ഷം വിദേശികൾ അന്ന് പൊതുമാപ്പു പ്രയോജനപ്പെടുത്തി. കഴിഞ്ഞ പൊതുമാപ്പു വേളയിൽ 11 ലക്ഷം ഇന്ത്യക്കാരാണ് താമസാനുമതി രേഖയും വിസയും നിയമ വിധേയമാക്കി സൗദിയിൽ തൊഴിൽ കണ്ടെത്തിയത്. നിയമ ലംഘകരില്ലാത്ത രാജ്യം എന്ന കാമ്പയിന്റെ ഭാഗമായാണ് പിഴയും ശിക്ഷയുമില്ലാതെ നിയമ ലംഘകർക്ക് മാതൃരാജ്യത്തേക്കു മടങ്ങാൻ മൂന്നു വർഷത്തിനു ശേഷം വീണ്ടും പൊതുമാപ്പ് പ്രഖ്യാപിച്ചത്