- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതുവരെ പൊതുമാപ്പിനായി അപേക്ഷിച്ചത് 1500 മലയാളികൾ; ഇതുവരെ സ്വീകരിച്ച് 23,135 ഓളം അപേക്ഷകളെന്ന് ഇന്ത്യൻ എംബസി; നിയമലംഘകർക്ക് രാജ്യം വിടാൻ ഇനി അവസരം ആറ് ആഴ്ച്ച കൂടി
പൊതുമാപ്പ് അവസാനിക്കാൻ ഇനി ആറ് ആഴ്ചകൾ കൂടി ബാക്കി നില്‌ക്കെ ഇതുവരെ ഔട്ട്്പാസിനായ എംബസിയെ സമീപിച്ച മലയാളികളുടെ എണ്ണം 1500 ആയി. മാത്രമല്ല ഇന്ത്യയിലേക്കു മടങ്ങാൻ ഔട്ട്പാസിന് അപേക്ഷ സമർപ്പിച്ചവരുടെ എണ്ണം 23,135 ആയതായും എംബസി വ്യക്തമാക്കി. സൗദിയിലെ 21 ഹെൽപ് ഡെസ്‌കുകളിലായി 40 ദിവസത്തിനിടെ 23,135 ഔട്ട്പാസ് അപേക്ഷകൾ ആണ് സ്വീകരിച്ചത്. ഉത്തർപ്രദേശിൽ നിന്നുള്ള 10024ഉും തെലുങ്കാനയിൽ നിന്നുള്ള 2436ഉും പശ്ചിമ ബംഗാളിൽ നിന്നുള്ള 1991ഉും നിയമ ലംഘകരാണ് അപേക്ഷ സമർപ്പിച്ചത്. ഇതിൽ 21214 പേർക്ക് ഔട്ട്പാസ് വിതരണം ചെയ്തു.നിയമ ലംഘകരായി സൗദിയിൽ കഴിയുന്നവരിൽ ഏറ്റവും കൂടുതൽ ഉത്തർപ്രദേശിൽ നിന്നുള്ളവരാണ്. സൗദി അറേബ്യയുടെ ഉൾനാടുകളിൽ നിരവധി നിയമ ലംഘകരായ ഇന്ത്യക്കാർ കഴിയുന്നുണ്ടെന്നാണ് വിവരം. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 8837 ഒളിച്ചോടിയ ഇന്ത്യൻ തൊഴിലാളികൾ സൗദി അറേബ്യയിലുണ്ട്. ഇവർ മുഴുവൻ ഇതുവരെ എംബസിയെ സമീപിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
പൊതുമാപ്പ് അവസാനിക്കാൻ ഇനി ആറ് ആഴ്ചകൾ കൂടി ബാക്കി നില്‌ക്കെ ഇതുവരെ ഔട്ട്്പാസിനായ എംബസിയെ സമീപിച്ച മലയാളികളുടെ എണ്ണം 1500 ആയി. മാത്രമല്ല ഇന്ത്യയിലേക്കു മടങ്ങാൻ ഔട്ട്പാസിന് അപേക്ഷ സമർപ്പിച്ചവരുടെ എണ്ണം 23,135 ആയതായും എംബസി വ്യക്തമാക്കി.
സൗദിയിലെ 21 ഹെൽപ് ഡെസ്‌കുകളിലായി 40 ദിവസത്തിനിടെ 23,135 ഔട്ട്പാസ് അപേക്ഷകൾ ആണ് സ്വീകരിച്ചത്. ഉത്തർപ്രദേശിൽ നിന്നുള്ള 10024ഉും തെലുങ്കാനയിൽ നിന്നുള്ള 2436ഉും പശ്ചിമ ബംഗാളിൽ നിന്നുള്ള 1991ഉും നിയമ ലംഘകരാണ് അപേക്ഷ സമർപ്പിച്ചത്. ഇതിൽ 21214 പേർക്ക് ഔട്ട്പാസ് വിതരണം ചെയ്തു.നിയമ ലംഘകരായി സൗദിയിൽ കഴിയുന്നവരിൽ ഏറ്റവും കൂടുതൽ ഉത്തർപ്രദേശിൽ നിന്നുള്ളവരാണ്. സൗദി അറേബ്യയുടെ ഉൾനാടുകളിൽ നിരവധി നിയമ ലംഘകരായ ഇന്ത്യക്കാർ കഴിയുന്നുണ്ടെന്നാണ് വിവരം.
സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 8837 ഒളിച്ചോടിയ ഇന്ത്യൻ തൊഴിലാളികൾ സൗദി അറേബ്യയിലുണ്ട്. ഇവർ മുഴുവൻ ഇതുവരെ എംബസിയെ സമീപിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.