- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസയോ വർക്ക് പെർമിറ്റോ ഇല്ലാത്തവരെ തിരഞ്ഞ് പിടിച്ച് നാടുകടത്തി സൗദി അറേബ്യ; ഒന്നരമാസത്തിനിടെ പിടികൂടിയത് മൂന്നരലക്ഷത്തിലധികം വിദേശികളെ; ലക്ഷങ്ങൾ പിഴയിട്ടും ജയിലിലടച്ചും നടപടി; ജയിലിൽ അകപ്പെട്ടവരിൽ അനേകം പേർ മലയാളികൾ
സ്വദേശിവത്കരണം ഓരോ മേഖലയിലായി കർശനമായി നടപ്പിലാക്കിക്കൊണ്ടിരിക്കുക യാണ് സൗദി അറേബ്യ. ഗൾഫിൽനിന്നും നിതാഖാത്തിന്റെ പേരിൽ തൊഴിൽ നഷ്ടമായി നാട്ടിലേക്ക് മടങ്ങേണ്ടി വന്നത് മലയാളികളടക്കം നിരവധി പേർക്കാണ്. അതിനിടെ, വിസയോ വർക്ക് പെർമിറ്റോ ഇല്ലാതെ രാജ്യത്ത് തുടരുന്ന അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനും സൗദി ശ്രമം തുടങ്ങി. ഒന്നരമാസത്തിനിടെ 3,37,281 അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്തു. രാജ്യത്തെ തൊഴിൽ, താമസ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുകയെന്ന ശ്രമത്തിന്റെ ഭാഗമായാണ് ഈ തിരച്ചിൽ നടത്തിയത്. നവംബർ 15-നാണ് ഇത് ആരംഭിച്ചത് റെസിഡന്റ് പെർമിറ്റില്ലാത്ത 198,231 പേരെയും വർക്ക് പെർമിറ്റില്ലാത്ത 99,980 പേരെയും ഇതേവരെ പിടികൂടിയതായി അധികൃതർ വ്യക്തമാക്കി. 65,715 പേരെ ഇതിനകം അവരവരുടെ നാടുകളിലേക്ക് തിരിച്ചയച്ചതായും അധികൃതർ വ്യക്തമാക്കുന്നു. പിടിയിലായവർ ഏതെക്കെ രാജ്യത്തുനിന്നുള്ളവരാണെന്ന് ഇപ്പോൾ വ്യക്തമല്ലെങ്കിലും മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ ഇതിന്റെ ഭാഗമായി ജയിലലിടക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക
സ്വദേശിവത്കരണം ഓരോ മേഖലയിലായി കർശനമായി നടപ്പിലാക്കിക്കൊണ്ടിരിക്കുക യാണ് സൗദി അറേബ്യ. ഗൾഫിൽനിന്നും നിതാഖാത്തിന്റെ പേരിൽ തൊഴിൽ നഷ്ടമായി നാട്ടിലേക്ക് മടങ്ങേണ്ടി വന്നത് മലയാളികളടക്കം നിരവധി പേർക്കാണ്. അതിനിടെ, വിസയോ വർക്ക് പെർമിറ്റോ ഇല്ലാതെ രാജ്യത്ത് തുടരുന്ന അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനും സൗദി ശ്രമം തുടങ്ങി. ഒന്നരമാസത്തിനിടെ 3,37,281 അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്തു.
രാജ്യത്തെ തൊഴിൽ, താമസ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുകയെന്ന ശ്രമത്തിന്റെ ഭാഗമായാണ് ഈ തിരച്ചിൽ നടത്തിയത്. നവംബർ 15-നാണ് ഇത് ആരംഭിച്ചത് റെസിഡന്റ് പെർമിറ്റില്ലാത്ത 198,231 പേരെയും വർക്ക് പെർമിറ്റില്ലാത്ത 99,980 പേരെയും ഇതേവരെ പിടികൂടിയതായി അധികൃതർ വ്യക്തമാക്കി. 65,715 പേരെ ഇതിനകം അവരവരുടെ നാടുകളിലേക്ക് തിരിച്ചയച്ചതായും അധികൃതർ വ്യക്തമാക്കുന്നു.
പിടിയിലായവർ ഏതെക്കെ രാജ്യത്തുനിന്നുള്ളവരാണെന്ന് ഇപ്പോൾ വ്യക്തമല്ലെങ്കിലും മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ ഇതിന്റെ ഭാഗമായി ജയിലലിടക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. 32 ലക്ഷത്തോളം ഇന്ത്യക്കാരാണ് സൗദിയിലുള്ളത്. അവിടെയുള്ള ഏറ്റവും വലിയ വിദേശ വംശജർ ഇന്ത്യക്കാരാണ്.
അനധികൃത കുടിയേറ്റക്കാർക്ക് കഴിഞ്ഞവർഷം തന്നെ സൗദി മുന്നറിയിപ്പ് നൽകിയിരുന്നു. താമസവും ജോലിയും നിയമപ്രകാരമാക്കിയില്ലെങ്കിൽ ജയിൽ ശിക്ഷയും 10,000 മുതൽ 15,000 റിയാൽ വരെ പിഴയും ഈടാക്കുമെന്നായിരുന്നു മുന്നറിയിപ്പ്. മൂന്നുമാസത്തെ കാലാവധിയാണ് ഇതിന് നൽകിയിരുന്നത്. ഇതനുസരിച്ച് പലരും രേഖകൾ ശരിയാക്കി. ശേഷിച്ചവരെയാണ് ഇപ്പോൾ പിടികൂടുന്നത്.
വിസ കാലാവധി കഴിഞ്ഞും സൗദിയിൽ തുടരുന്ന വിദേശികൾ രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്കും തൊഴിൽ മേഖലയ്ക്കുമുണ്ടാക്കുന്ന ദോഷവശങ്ങൾ പരിഹരിക്കുന്നതിനാണ് ഇത്തരമൊരു പരിശോധനയെന്ന് സൗദി അധികൃതർ വ്യക്തമാക്കുന്നു. 90 ദിവസത്തെ മാപ്പ് കാലയളവിൽ സ്വരാജ്യത്തേക്ക് മടങ്ങിയവർക്ക് പിഴയോ മറ്റോ അടക്കേണ്ടിവന്നിരുന്നില്ല. എന്നാൽ ഇപ്പോൾ പിടിയിലാവരിൽനിന്ന് പിഴ ഈടാക്കുന്നുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് അറസ്റ്റിലായ 15,250 പ്രവാസികളെ ജയിലിലടച്ചതായി അധികൃതർ വ്യക്തമാക്കി. ഇതിൽ 2469 സ്ത്രീകളുണ്ട്. ഒട്ടേറെ മലയാളികൾ ഇതിലുണ്ടെന്നാണ് കണക്കാക്കുന്നത്. പിഴയോ ജയിൽ ശിക്ഷയോ ആയി 47,474 പേർക്കെതിരെ നടപടി കൈക്കൊണ്ടു. യാത്രാ രേഖകളില്ലാതെ സൗദിയിൽ തുടർന്ന 43,457 പേരുടെ കാര്യം അവരുടെ എംബസികളിൽ അറിയിച്ചു. 49,703 പേർ വിമാനടിക്കറ്റ് ലഭ്യമാകുന്ന മുറയ്ക്ക് നാട്ടിലേക്ക് പോകാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു.