- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദി അറേബ്യയിൽ കോവിഡ് രോഗമുക്തി കുത്തനെ ഉയരുന്നു; രാജ്യത്ത് ഇതുവരെ സുഖം പ്രാപിച്ചത് 3,64,297 വൈറസ് ബാധിതർ
റിയാദ്: സൗദി അറേബ്യയിൽ രോഗമുക്തി കുത്തനെ ഉയരുന്നു. ഇന്ന് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 24 മണിക്കൂറിനിടെ 371 പേരാണ് സുഖം പ്രാപിച്ചത്. 322 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. അതിനിടെ, രാജ്യത്ത് മൂന്നുപേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.
ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,73,368 ആയി. ഇതിൽ 3,64,297 പേർ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6441 ആയി. 2630 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. അതിൽ 480 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
മറുനാടന് മലയാളി ബ്യൂറോ
Next Story