റിയാദ്: വലിയ ആശ്വാസമായി സൗദി അറേബ്യയിൽ കോവിഡ് മൂലമുള്ള മരണം രണ്ടായി കുറഞ്ഞു. സൗദി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്കിൽ രോഗവ്യാപനം കാര്യമായി കുറഞ്ഞതിന്റെ സൂചനയാണുള്ളത്. പുതുതായി 41 പേർക്ക് മാത്രമാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. എന്നാൽ ചികിത്സയിലുള്ളവരിൽ 49 പേർ സുഖം പ്രാപിച്ചു.

ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗ ബാധിതരുടെ എണ്ണം 5,47,262 ആയി. എന്നാൽ ഇതിൽ 5,36,330 പേരും സുഖം പ്രാപിച്ചു. 8,724 പേർ മരിച്ചു. ബാക്കി ചികിത്സയിലുള്ളവരിൽ 181 പേർക്ക് മാത്രമേ ഗുരുതര സ്ഥിതിയുള്ളൂ. ഇന്ന് 46,499 പി.സി.ആർ പരിശോധനയാണ് നടന്നത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

സൗദി അറേബ്യയിൽ വാക്‌സിനേഷൻ 42,210,505 ഡോസ് കവിഞ്ഞു. ഇതിൽ 23,440,166 എണ്ണം ആദ്യ ഡോസ് ആണ്. 18,906,305 എണ്ണം സെക്കൻഡ് ഡോസും. 1,658,291 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 11, ജിദ്ദ 10, മദീന 3, ഖോബാർ 3, മറ്റ് 14 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ.