- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദി അറേബ്യയിൽ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 42 പേർക്ക്; മൂന്ന് മരണം
റിയാദ്: സൗദി അറേബ്യയിൽ ചൊവ്വാഴ്ച 42 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തെ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 36 പേർ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്താകെ മൂന്ന് കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,47,357 ആയി. ഇവരിൽ രോഗമുക്തരായത് 5,36,406 പേരാണ്. ആകെ മരണസംഖ്യ 8,730 ആയി ഉയർന്നു. ഇപ്പോൾ രോഗബാധിതരായി ചികിത്സയിലുള്ളവരിൽ 163 പേരുടെ നില ഗുരുതരമാണ്.
രാജ്യത്തെ കോവിഡ് രോഗ മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതിയതായി റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം: റിയാദ് 13, ജിദ്ദ 4, നജ്‌റാൻ 3, മക്ക 2, ഖോബാർ 2, അൽകാമിൽ 2, മറ്റ് 18 സ്ഥലങ്ങളിൽ ഓരോ രോഗികൾ വീതം. സൗദി അറേബ്യയിൽ ഇതുവരെ 42,595,656 ഡോസ് കോവിഡ് വാക്‌സിൻ വിതരണം ചെയ്തുകഴിഞ്ഞു
ന്യൂസ് ഡെസ്ക്