- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 209 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,58,922 ആയി
റിയാദ്: സൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 209 പേർക്ക്. രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 3,58,922 ആയി. 289 പേർ കോവിഡ് മുക്തരായതോടെ രോഗമുക്തരുടെ ആകെ എണ്ണം 3,49,168 ആയി ഉയർന്നു. രാജ്യത്ത് വിവിധയിടങ്ങളിലായി 12 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ആകെ മരണസംഖ്യ 5977 ആണ്.
രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 97.3 ശതമാനമായി ഉയർന്നു. കോവിഡ് ബാധിതരായി അവശേഷിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 3777 പേർ മാത്രമാണ്. ഇതിൽ 577 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു.
മറുനാടന് ഡെസ്ക്
Next Story