റിയാദ്: സൗദിയിൽ താത്കാലിക തിയേറ്റർ എത്തി. കുട്ടികളുടെ അനിമേറ്റഡ് ചിത്രങ്ങളുമായാണ് സൗദിയിൽ താത്കാലിക തിയേറ്റർ ആരംഭിച്ചിരിക്കുന്നത്. 1980 കളിൽ മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ പൊതു വിനോദങ്ങൾ നിർത്തലാക്കുകയായിരുന്നു. സ്ത്രീകളും പുരുഷന്മാരും തമ്മിൽ ഇടപഴകുന്നത് ഒഴിവാക്കുന്നതിനായാണ് ഇത്തരത്തിൽ ഒരു നിയമം കൊണ്ടു വന്നത്.

എന്നാൽ ഇപ്പോഴത്തേ രാജാവ് മുഹമ്മദ് ബിൻ സൽമാൻ ഇത്തരത്തിലുള്ള പല നിയമങ്ങളെയും തിരുത്തി. വിശ്വാസങ്ങളെയും മതങ്ങളെയും എതിർക്കാത്ത രീതിയിലുള്ള സിനിമകൾക്കാണ് പ്രദർശനാനുമതി നൽകിയിരിക്കുന്നത്.

താത്കാലികമായി ക്രമീകരിച്ചിരിക്കുന്ന തിയേറ്ററുകളിൽ ഇപ്പോൾ കുട്ടികളുടെ ആനിമേഷൻ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. സ്ഥിരമായുള്ള തിയേറ്ററുകൾ മാർച്ചോടെ സജ്ജമാകും. ഡിസംബർ 11 നാണ് സൗദിയിൽ ചലച്ചിത്രങ്ങൾക്കുള്ള വിലക്ക നീക്കം ചെയ്തത്. 'ദ ഇമോജി മൂവി' എന്ന ചിത്രം ഭാര്യയോടും മകളോടുമൊപ്പം കാണാനെത്തിയ 28 കാരനായ സുൽത്താൻ അൽ ഒറ്റെബി പറയുന്നത്, വീട്ടിൽ ഇരിക്കുന്നതിനെക്കാളും തിയേറ്ററുകളിൽ പോയി സിനിമ കാണുന്നതിൽ സൗദിക്കാർ സന്തുഷ്ടരാണെന്നു പറഞ്ഞു.

വിനോദങ്ങൾക്കായി സൗദി നിവാസികൾ ഇപ്പോൾ ബെഹ്റൈൻ, യു.എ.ഇ, തുടങ്ങി മറ്റു സ്ഥലങ്ങൽലേക്കാണ് പോകുന്നത്. തിയേറ്റർ വന്നാൽ അത്തരം യാത്രകൾക്കായി ചെലവാകുന്ന പണം ഗവൺമെന്റിനു ലാഭിക്കാൻ കഴിയും. 2030 ഓടെ 2000 സ്‌ക്രീനുകൾ കൊണ്ടു വരാൻ സാധിക്കുമെന്നാണ് അഥോറിറ്റിയുടെ വിശ്വാസം.