- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രയേൽ ബന്ധവും സൗദി പുനപ്പരിശോധിക്കുമോ? എയർ ഇന്ത്യയ്ക്ക് സൗദി വ്യോമപാത തുറുന്നുനൽകുമെന്ന് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു; ടെൽ അവീവിലേക്കും തിരിച്ചും പറക്കുന്നതിനുള്ള അനുവാദം ലഭിച്ചെന്ന ഇസ്രയേൽ പ്രധാനമന്ത്രിയുടെ വാർത്ത സ്ഥിരീകരിക്കാതെ സൗദി അധികൃതർ
ന്യൂഡൽഹി: അടിമുടി മാറ്റത്തിന്റെ പാതയിലാണ് സൗദി അറേബി. സ്ത്രീകൾക്ക് ഡ്രൈവിങ് പഠിക്കാൻ അവസരം ഒരുക്കി തുടങ്ങിയ വിപ്ലവം മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കുകയാണ്. ഹദീസ് പോലും തിരുത്തിയെഴുത്താനുള്ള ശ്രമങ്ങളാണ് അവിടെ നടക്കുന്നത്. ഇതിനിടെ ഇസ്രയേലിനോടുള്ള സമീപനത്തിലും സൗദി മാറ്റം വരുത്തുകയാണോ? ഈ ചോദ്യം ശക്തമായത് എയർഇന്ത്യക്ക് ഇസ്രയേലിലേക്ക് പറക്കാൻ സൗദി വ്യോമപാത തുറന്നു കൊടുത്തുവെന്ന വാർത്ത പുറത്തുവന്നതോടെ സജീവമായിരിക്കയാണ്. ഫലസ്തീനിലെ മുസ്ലിംങ്ങളെ അടിച്ചമർത്തുന്ന ഇസ്രയേൽ നിലപാടിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഇസ്രയേലിനെ അംഗീകരിക്കാത്ത നിലപാടാണ് കാലങ്ങളായി സൗദി സ്വീകരിച്ചു പോന്നത്. ഇതിൽ നിന്നും വ്യത്യസ്തമാകും ഇനിയുള്ള കാര്യങ്ങളെന്ന സൂചനയാണ് പുറത്തുവരുന്നത്. ഇസ്രയേലിലേക്കു പറക്കുന്ന എയർ ഇന്ത്യയുടെ വിമാനങ്ങൾക്കു വ്യോമപാത തുറന്നുകൊടുക്കാൻ സൗദി അറേബ്യ തയാറാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയതാണ് പുതിയ ചർച്ചകൾക്ക് വഴിമരുന്നിട്ടത്. ടെൽ അവീവിലേക്കും തിരിച്ചും പറക്കുന്നതിനുള്
ന്യൂഡൽഹി: അടിമുടി മാറ്റത്തിന്റെ പാതയിലാണ് സൗദി അറേബി. സ്ത്രീകൾക്ക് ഡ്രൈവിങ് പഠിക്കാൻ അവസരം ഒരുക്കി തുടങ്ങിയ വിപ്ലവം മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കുകയാണ്. ഹദീസ് പോലും തിരുത്തിയെഴുത്താനുള്ള ശ്രമങ്ങളാണ് അവിടെ നടക്കുന്നത്. ഇതിനിടെ ഇസ്രയേലിനോടുള്ള സമീപനത്തിലും സൗദി മാറ്റം വരുത്തുകയാണോ? ഈ ചോദ്യം ശക്തമായത് എയർഇന്ത്യക്ക് ഇസ്രയേലിലേക്ക് പറക്കാൻ സൗദി വ്യോമപാത തുറന്നു കൊടുത്തുവെന്ന വാർത്ത പുറത്തുവന്നതോടെ സജീവമായിരിക്കയാണ്.
ഫലസ്തീനിലെ മുസ്ലിംങ്ങളെ അടിച്ചമർത്തുന്ന ഇസ്രയേൽ നിലപാടിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഇസ്രയേലിനെ അംഗീകരിക്കാത്ത നിലപാടാണ് കാലങ്ങളായി സൗദി സ്വീകരിച്ചു പോന്നത്. ഇതിൽ നിന്നും വ്യത്യസ്തമാകും ഇനിയുള്ള കാര്യങ്ങളെന്ന സൂചനയാണ് പുറത്തുവരുന്നത്. ഇസ്രയേലിലേക്കു പറക്കുന്ന എയർ ഇന്ത്യയുടെ വിമാനങ്ങൾക്കു വ്യോമപാത തുറന്നുകൊടുക്കാൻ സൗദി അറേബ്യ തയാറാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയതാണ് പുതിയ ചർച്ചകൾക്ക് വഴിമരുന്നിട്ടത്.
ടെൽ അവീവിലേക്കും തിരിച്ചും പറക്കുന്നതിനുള്ള അനുവാദമാണു നൽകിയിരിക്കുന്നത്. എന്നാൽ സൗദി അധികൃതർ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ഇസ്രയേലി റിപ്പോർട്ടർമാരോടു സംസാരിക്കുകയായിരുന്നു നെതന്യാഹു. സൗദി അറേബ്യ ഇസ്രയേലിനെ അംഗീകരിക്കുന്നില്ലെങ്കിലും എഴുപതുവർഷം പഴക്കമുള്ള വ്യോമപാത തുറന്നുകൊടുക്കാൻ തീരുമാനിച്ചിരുന്നു. മേഖലയിൽ ഇറാന്റെ സാന്നിധ്യം വർധിക്കുന്നതും ഇരുരാജ്യങ്ങളെയും പരിഭ്രാന്തിയിലാഴ്‌ത്തിയിരിക്കുകയാണ്.
കഴിഞ്ഞ മാസം മൂന്നാഴ്ചയിൽ ഒരിക്കൽ ടെൽ അവീവിലേക്ക് സൗദിക്കു മുകളിലൂടെ വിമാന സർവീസ് നടത്താൻ എയർ ഇന്ത്യ തീരുമാനിച്ചിരുന്നു. എന്നാൽ റിയാദിലെ വ്യോമയാന മന്ത്രാലയം അനുമതി നൽകാത്തതിനാൽ ഇതു നടപ്പായിരുന്നില്ല. നിലവിൽ ഇസ്രയേലിന്റെ ടെൽ അവീവ് മുംബൈ വിമാനങ്ങൾ ഏഴു മണിക്കൂറെടുത്താണ് ഇന്ത്യയിലെത്തുന്നത്.
ചെങ്കടൽ, ഗൾഫ് ഓഫ് ഏദൻ എന്നിവ കടന്നുവേണം വിമാനങ്ങൾക്ക് ഇന്ത്യയിലെത്താൻ. ടെൽ അവീവിൽനിന്നു നേരെ പറന്നാൽ സൗദി അറേബ്യ, യുഎഇ, ഇറാൻ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾക്കു മുകളിലൂടെ ഇന്ത്യയിലേക്കു പ്രവേശിക്കാനാകും.