- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- COMMODITIES
ഫാമിലി വിസിറ്റ് വിസാ കാലാവധി സൗദി അറേബ്യ ആറു മാസമാക്കി ചുരുക്കി; 180 കഴിഞ്ഞവർക്ക് വിസാ പുതുക്കി നൽകില്ല
റിയാദ്: ഫാമിലി വിസിറ്റ് വിസാ കാലാവധി ആറു മാസമാക്കി ചുരുക്കിക്കൊണ്ട് പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് ഉത്തരവ് പുറപ്പെടുവിച്ചു. ഫിമിലി വിസിറ്റിങ് വിസയിൽ രാജ്യത്തെത്തുന്നവർ സൗദിയിൽ വന്നിറങ്ങിയതു മുതൽ ആറു മാസം അല്ലെങ്കിൽ 180 ദിവസമാണ് രാജ്യത്ത് തങ്ങാവുന്നത്. ആറു മാസം പിന്നിട്ടവർക്ക് വിസ പുതുക്കി നൽകാനാവില്ലെന്ന് വക്താവ് ലഫ്. കേണൽ അഹ
റിയാദ്: ഫാമിലി വിസിറ്റ് വിസാ കാലാവധി ആറു മാസമാക്കി ചുരുക്കിക്കൊണ്ട് പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് ഉത്തരവ് പുറപ്പെടുവിച്ചു. ഫിമിലി വിസിറ്റിങ് വിസയിൽ രാജ്യത്തെത്തുന്നവർ സൗദിയിൽ വന്നിറങ്ങിയതു മുതൽ ആറു മാസം അല്ലെങ്കിൽ 180 ദിവസമാണ് രാജ്യത്ത് തങ്ങാവുന്നത്. ആറു മാസം പിന്നിട്ടവർക്ക് വിസ പുതുക്കി നൽകാനാവില്ലെന്ന് വക്താവ് ലഫ്. കേണൽ അഹമ്മദ് ബിൻ ഫഹദ് അൽ ലുഹൈദൻ വ്യക്തമാക്കി.
സൗദിയുടെ പുതിയ വിസിറ്റിങ് വിസാ നിയമം രാജ്യത്ത് തങ്ങുന്ന 2.8 മില്യൺ ഇന്ത്യക്കാരെയാണ് ബാധിക്കുക. ഫാമിലി വിസിറ്റിങ് വിസയിൽ എത്തുന്നവർക്ക് 180 ദിവസത്തെ സൗദി വാസത്തിനു ശേഷം വിസാ നീട്ടിക്കൊടുക്കില്ല. ഫാമിലി വിസയിൽ എത്തിയവർക്ക് ഈ വർഷം അവസാനം വരെ വിസ നീട്ടിക്കൊടുക്കാൻ ഈ വർഷം ആദ്യം ഇന്റീരിയർ മിനിസ്റ്റർ പ്രിൻസ് മുഹമ്മദ് ബിൻ നെയ്ഫ് വിദേശ ജോലിക്കാരെ അനുവദിച്ചിരുന്നു. ഈ സൗകര്യമാണ് പുതിയ നിയമത്തോടെ ഇല്ലാതാകുന്നത്.
അടുത്ത കാലത്ത് പാസ്‌പോർട്ട് ഓഫീസ് ഫാമിലി വിസാ എക്സ്റ്റൻഷൻ സർവീസ് ആരംഭിച്ചിരുന്നു. ഇതനുസരിച്ച് ഓരോരുത്തർക്ക് അവരുടെ വിസാ ഇലക്ട്രോണിക് സംവിധാനത്തിലൂടെ നീട്ടിയെടുക്കാൻ സാധിച്ചിരുന്നു. എന്നാൽ ഇത് ഒട്ടേറെ പ്രശ്‌നങ്ങൾക്ക് വഴിവയ്ക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഫാമിലി വിസിറ്റിങ് വിസ കാലാവധി ആറു മാസമാക്കി ചുരുക്കിയത്.
വിദേശത്തു വച്ച് വിസിറ്റിങ് വിസ അടിക്കുന്ന വേളയിൽ തന്നെ എംബസികളും കോൺസുലേറ്റുകളും വിസാ കാലാവധി രേഖപ്പെടുത്തിയിരിക്കണം. എന്നാൽ ബിസിനസ് വിസിറ്റ് വിസയ്ക്ക് ആറു മാസത്തെ കാലപരിധി ബാധകമല്ല. അത്തരം വിസ അനുവദിക്കുന്ന വേളയിൽ തന്നെ വിസാ കാലാവധി പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയിരിക്കണം. അഞ്ചു വർഷം വരെ കാലാവധിയുള്ളതും ഒന്നിലധികം സന്ദർശനത്തിന് സാധിക്കുന്നതുമായ സന്ദർശക വിസ ബിസിനസ് ആവശ്യത്തിന് സൗദി നൽകി വരുന്നുണ്ട്.