- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിലെ മൊബൈൽ മേഖലയിലെ സ്വദേശിവത്കരണത്തിൽ ഇളവ് നല്കാൻ തൊഴിൽ മന്ത്രാലയം; ആറ് ശതമാനം വിദേശികളെ നിയമിക്കാൻ തീരുമാനം; പുതിയ നിയമം സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ
സൗദിയിൽ മൊബൈൽ വിൽപ്പന മേഖലയിൽ നടപ്പാക്കിയ സമ്പൂർണ സ്വദേശി വത്കരണത്തിൽ ഇളവ് നൽകുന്നു. സെപ്റ്റംബർ മാസം മുതൽ ആറ് ശതമാനം വിദേശികളെ നിയമിക്കാമെന്ന് തൊഴിൽ മന്ത്രി പറഞ്ഞു. പരിഷ്‌കരിച്ച നിതാഖാത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സ്വദേശി വത്കരണത്തിന്റെ തോത് 94 ശതമായി കുറക്കുന്നതെന്ന് സൗദിയിലെ പ്രദേശിക പത്രമായ ഉക്കാദ് ആണ് ഇതുസംബന്ധിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്തത്. മൊബൈൽ വിൽപ്പന മേഖലയിൽ നടപ്പാക്കിയ സമ്പൂർണ്ണ സ്വദേശി വത്കരണം നടപ്പാക്കിയ ശേഷമാണ് ഇപ്പോൾ ഇളവ് നൽകുന്നത്. മൊബൈൽ വിൽപന, അറ്റകുറ്റപ്പണികൾ എന്നീ കടകളിൽ 94 ശതമാനം സ്വദേശിവത്കരണം നടപ്പാക്കിയാൽ സ്ഥാപനം താഴ്ന്ന പച്ചയിലും 96 ശതമാനമായാൽ ഇടത്തരം പച്ചയിലുമാവും. ഉയർന്ന പച്ചയിലത്തൊൻ 98 ശതമാനം സ്വദേശികളുണ്ടാവണം. 92 ശതമാനം സ്വദേശികളായാൽ സ്ഥാപനം നിതാഖാത്ത് വ്യവസ്ഥയിൽ മഞ്ഞ ഗണത്തിലും 90 ശതമാനമായാൽ ചുവപ്പ് ഗണത്തിലുമായിരിക്കുമെന്നും തൊഴിൽ മന്ത്രി ഡോ. അലി അൽഗഫീസ് പറഞ്ഞു. പുതിയ തീരുമാനം വൻകിട കമ്പനികൾക്കാണ് ഗുണം ചെയ്യുക. താഴ്ന്ന പച്ച ഗണത്തിൽ പെടാൻ ഏറ്റവും ചുരുങ
സൗദിയിൽ മൊബൈൽ വിൽപ്പന മേഖലയിൽ നടപ്പാക്കിയ സമ്പൂർണ സ്വദേശി വത്കരണത്തിൽ ഇളവ് നൽകുന്നു. സെപ്റ്റംബർ മാസം മുതൽ ആറ് ശതമാനം വിദേശികളെ നിയമിക്കാമെന്ന് തൊഴിൽ മന്ത്രി പറഞ്ഞു. പരിഷ്‌കരിച്ച നിതാഖാത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സ്വദേശി വത്കരണത്തിന്റെ തോത് 94 ശതമായി കുറക്കുന്നതെന്ന് സൗദിയിലെ പ്രദേശിക പത്രമായ ഉക്കാദ് ആണ് ഇതുസംബന്ധിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്തത്.
മൊബൈൽ വിൽപ്പന മേഖലയിൽ നടപ്പാക്കിയ സമ്പൂർണ്ണ സ്വദേശി വത്കരണം നടപ്പാക്കിയ ശേഷമാണ് ഇപ്പോൾ ഇളവ് നൽകുന്നത്. മൊബൈൽ വിൽപന, അറ്റകുറ്റപ്പണികൾ എന്നീ കടകളിൽ 94 ശതമാനം സ്വദേശിവത്കരണം നടപ്പാക്കിയാൽ സ്ഥാപനം താഴ്ന്ന പച്ചയിലും 96
ശതമാനമായാൽ ഇടത്തരം പച്ചയിലുമാവും. ഉയർന്ന പച്ചയിലത്തൊൻ 98 ശതമാനം സ്വദേശികളുണ്ടാവണം. 92 ശതമാനം സ്വദേശികളായാൽ സ്ഥാപനം നിതാഖാത്ത് വ്യവസ്ഥയിൽ മഞ്ഞ ഗണത്തിലും 90 ശതമാനമായാൽ ചുവപ്പ് ഗണത്തിലുമായിരിക്കുമെന്നും തൊഴിൽ മന്ത്രി ഡോ. അലി അൽഗഫീസ് പറഞ്ഞു.
പുതിയ തീരുമാനം വൻകിട കമ്പനികൾക്കാണ് ഗുണം ചെയ്യുക. താഴ്ന്ന പച്ച ഗണത്തിൽ പെടാൻ ഏറ്റവും ചുരുങ്ങിയത് ഇരുപത് സ്വദേശി ജീവനക്കാർക്ക് ഒരു വിദേശിയെ മാത്രമേ നിയമിക്കാൻ സാധിക്കൂ. അതിനാൽ ചെറുകിട കമ്പനികൾക്ക് ഇതിന്റെ ഗുണഫലം ലഭിക്കില്ല. രണ്ടായിരത്തി പതിനാറ് സെപ്റ്റംബർ മുതലാണ് മൊബൈൽ വിൽപ്പന, റിപ്പയറിംങ് മേഖലയിൽ സന്പൂർണ്ണ സ്വദേശി വത്കരണം നടപ്പിലാക്കിയത്. മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് വിദേശികൾക്ക് ഈ മേഖലയിൽ ജോലി നഷ്ടമായിരുന്നു.
പെട്രോളിയം, ഗ്യാസ്, സാമ്പത്തിക സ്ഥാപനങ്ങൾ എന്നിയിൽ 90 ശതമാനം സ്വദേശി വത്കരണം നിർബന്ധമാക്കും. നിർമ്മാണ, കോൺട്രാക്ടിങ് മേഖലയിൽ 15 ശതമാനം സ്വദേശികൾ മതിയാവും. 67 തരത്തിലുള്ള ബിസ്‌നസ് സ്ഥാപനങ്ങളെ ആറ് ഗണങ്ങളായി തിരിച്ചാണ് സ്വദേശിവത്കണത്തിന്റെ തോത് നിർണയിക്കുക. സ്വകാര്യ, വിദേശ സിലബിസലുള്ള സ്‌കൂളുകളിലും ഉയർന്ന ശതമാനം സ്വദേശിവത്കരണം നിർബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു.