- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദി അറേബ്യയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 28 കോവിഡ് മരണങ്ങൾ; രാജ്യത്തെ കോവിഡ് മരണസംഖ്യ 3813 ആയി
റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 28 കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 3813 ആയി ഉയർന്നു. പുതുതായി 1069 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 312924 ആയി. ഇതിൽ 287403 പേരും രോഗമുക്തി നേടി. 1148 രോഗികൾക്ക് ഇന്നാണ് രോഗമുക്തി ലഭിച്ചത്. രാജ്യത്തിനുള്ളിലെ ആകെ രോഗമുക്തി നിരക്ക് 91.8 ശതമാനമായി ഉയർന്നു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21708 ആയി കുറഞ്ഞു. ഇതിൽ 1576 പേരുടെ ആരോഗ്യ സ്ഥിതി മാത്രമാണ് ഗുരുതരം. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
മറുനാടന് ഡെസ്ക്
Next Story