- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 768 പേർക്ക്; രോഗമുക്തി നേടിയത് 886 പേരും
റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 768 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,21,456 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 297,623 ഉം ആണ്. സൗദി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 24 മണിക്കൂറിനിടെ 886 രോഗബാധിതർ സുഖം പ്രാപിച്ചു. 26 പേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4107 ഉം രാജ്യത്തെ മരണനിരക്ക് 1.3 ശതമാനവുമായി.
നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണം 19,726 ആണ്. ഇവരിൽ 1430 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 92.6 ശതമാനമാണ്.24 മണിക്കൂറിനിടെ 44,171 കോവിഡ് ടെസ്റ്റുകൾ നടന്നു. ഇതോടെ രാജ്യത്ത് ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 5,450,307 ആയി.
മറുനാടന് ഡെസ്ക്
Next Story