- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭീതി നിറച്ച് വീണ്ടും കൊറോണ വൈറസ് പടരുന്നു; സൗദിയിൽ 11 ഓളം കേസുകൾ സ്ഥിരീകരിച്ചു;വൈറസ് ബാധയേറ്റ ആശുപത്രി ജീവനക്കാരിൽ വിദേശികളും
റിയാദ്: ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഭീതി നിറച്ച് സൗദിയിൽ കൊറോണ വൈറസ് പടരുന്നതായി സൂചന. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം അഞ്ചുപേർക്കാണ് റിയാദിൽ വൈറസ് ബാധ സ്ഥീരികരിച്ച റിപ്പോർട്ടുകൾക്ക് പിന്നാലെ രാജ്യത്ത് ഇതുവരെ 11 ഓളം കേസുകൾ റിപ്പോർട്ടു ചെയ്തതായി സൗദി ഹെൽത്ത് മിനിസ്ട്രി അറിയിച്ചിട്ടുണ്ട്്. ഇവരിൽ രണ്ടുപേർ വിദേശികളാണെന്നും റിയാദിലെ കിങ് ഖാലിദ് യൂനിവേഴ്‌സിറ്റി ആശുപത്രി അറിയിച്ചു. വൈറസ് ബാധിച്ചിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് ചില ആശുപത്രി ജീവനക്കാരോട് വീടിന് പുറത്തിറങ്ങരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇവരുടെ രക്തം പരിശോധിക്കാൻ അയച്ചിരിക്കുകയാണ്. 30 നും 59 നും ഇടയ്ക്ക് പ്രായമുള്ള ആശുപത്രി ജിവനക്കാരായ വിദേശികൾക്കാണ് വൈറസ് ബാധയേറ്റത്. ഇവരിൽ സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല.
റിയാദ്: ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഭീതി നിറച്ച് സൗദിയിൽ കൊറോണ വൈറസ് പടരുന്നതായി സൂചന. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം അഞ്ചുപേർക്കാണ് റിയാദിൽ വൈറസ് ബാധ സ്ഥീരികരിച്ച റിപ്പോർട്ടുകൾക്ക് പിന്നാലെ രാജ്യത്ത് ഇതുവരെ 11 ഓളം കേസുകൾ റിപ്പോർട്ടു ചെയ്തതായി സൗദി ഹെൽത്ത് മിനിസ്ട്രി അറിയിച്ചിട്ടുണ്ട്്.
ഇവരിൽ രണ്ടുപേർ വിദേശികളാണെന്നും റിയാദിലെ കിങ് ഖാലിദ് യൂനിവേഴ്‌സിറ്റി ആശുപത്രി അറിയിച്ചു. വൈറസ് ബാധിച്ചിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് ചില ആശുപത്രി ജീവനക്കാരോട് വീടിന് പുറത്തിറങ്ങരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇവരുടെ രക്തം പരിശോധിക്കാൻ അയച്ചിരിക്കുകയാണ്.
30 നും 59 നും ഇടയ്ക്ക് പ്രായമുള്ള ആശുപത്രി ജിവനക്കാരായ വിദേശികൾക്കാണ് വൈറസ് ബാധയേറ്റത്. ഇവരിൽ സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല.
Next Story