- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 263 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,57,623 ആയി
റിയാദ്: സൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 263 പേർക്ക്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 3,57,623 ആയി. 374 പേർ രോഗ മുക്തരായി. രോഗമുക്തരുടെ ആകെ എണ്ണം 3,47,176 ആയി ഉയർന്നു. കോവിഡ് ബാധിച്ച് ഇന്ന് 11 പേർ കൂടി മരിച്ചു. ഒമ്പത് മാസത്തിനിടെയുള്ള രാജ്യത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന മരണനിരക്കാണിത്. ആകെ മരണസംഖ്യ 5,907 ആണ്.
അസുഖ ബാധിതരായി രാജ്യത്ത് അവശേഷിക്കുന്നവരുടെ എണ്ണം 4540 ആയി കുറഞ്ഞു. ഇതിൽ 649 പേർ മാത്രമാണ് ഗുരുതര നിലയിലുള്ളത്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.8 ശതമാനവുമായി ഉയർന്നു. മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
മറുനാടന് ഡെസ്ക്
Next Story