റിയാദ്​: സൗദി അറേബ്യയിൽ ഇന്ന് 232 പേർക്ക് പുതിയതായി​ കോവിഡ് സ്ഥിരീകരിച്ചു​. 393 പേർ കോവിഡ് മുക്തരായി. ആകെ കോവിഡ് കേസുകളുടെ എണ്ണം 3,57,360 ആയി. രോഗമുക്തരുടെ ആകെ എണ്ണം 3,46,802 ആയി ഉയർന്നു. കോവിഡ്​ ബാധിച്ച്​ രാജ്യത്ത്​ വിവിധയിടങ്ങളിലായി 12 പേർ മരിച്ചു. ആകെ മരണസംഖ്യ 5896 ആണ്​.

അസുഖ ബാധിതരായി രാജ്യത്ത്​ അവശേഷിക്കുന്നവരുടെ എണ്ണം 4662 ആയി കുറഞ്ഞു. ഇതിൽ 659 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്​. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96.8 ശതമാനമായി ഉയർന്നു. മരണനിരക്ക്​ 1.6 ശതമാനവുമായി തുടരുന്നു.