- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 426 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,48,936 ആയി
റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 426 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 441 പേർ രോഗമുക്തരായി. ആകെ റിപ്പോർട്ട് ചെയ്ത 3,48,936 പോസിറ്റീവ് കേസുകളിൽ 3,35,594 പേർ രോഗമുക്തി നേടി. കോവിഡ് ബാധിച്ച് ഇന്ന് 15 പേർ കൂടി സൗദി അറേബ്യയിൽ മരിച്ചതോടെ മരണസംഖ്യ 5471 ആയി. 7871 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിൽ കഴിയുന്നു. ഇതിൽ 736 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ തീവ്രപരിചരണ വിഭാഗങ്ങളിലാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.2 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു.
മറുനാടന് ഡെസ്ക്
Next Story