- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 775 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,23,012 ആയി
റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 775 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 720 രോഗബാധിതർ സുഖം പ്രാപിച്ചു. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,23,012 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 298,966 ഉം ആണ്. ഇന്ന് 28 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 4165 ഉം രാജ്യത്തെ മരണനിരക്ക് 1.3 ശതമാനവുമായി.
നിലവിൽ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിലുള്ളവരുടെ എണ്ണം 19,981 ആയി. ഇവരിൽ 1386 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 92.8 ശതമാനമാണ്. രാജ്യത്ത് കോവിഡ് പരിശോധന 55 ലക്ഷം കവിഞ്ഞു. ബുധനാഴ്ചയിലെ 49,205 ടെസ്റ്റുകൾ ഉൾപ്പെടെ ഇതുവരെ രാജ്യത്ത് നടത്തിയ ആകെ ടെസ്റ്റുകളുടെ എണ്ണം 5,548,202 ആയി.
മറുനാടന് ഡെസ്ക്
Next Story