- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി തൊഴിലാളികളുടെ തെരുവ് കച്ചവടത്തിന് നിരോധനം ഏർപ്പെടുത്തി സൗദി; ലൈസൻസില്ലാതെ കച്ചവടം നടത്തുന്നവർക്കെതിരെ നിയമ നടപടി ഉറപ്പ്
റിയാദ്: പ്രവാസികൾ ഏറെയുള്ള തെരുവ് കച്ചവടത്തിന് സൗദിയിൽ നിരോധനം. മുൻസിപ്പൽ ആൻഡ് റൂറൽ അഫയേഴ്‌സ് മന്ത്രാലയമാണ് പ്രവാസി തൊഴിലാളികൾ തെരുവ് കച്ചവടം നടത്തുന്നതിന് നിരോധനം ഏർപ്പെടുത്തിയത്. മുൻസിപ്പാലിറ്റികളുടെ അനുമതി കൂടാതെ ഇത്തരം തെരുവ് കച്ചവടങ്ങൾ നടത്താൻ പാടുള്ളതല്ലെന്നും അതാത് മുൻസിപ്പാലിറ്റികൾ ഇത്തരം തെരുവ് കച്ചവടക്കാരെ നിയന്
റിയാദ്: പ്രവാസികൾ ഏറെയുള്ള തെരുവ് കച്ചവടത്തിന് സൗദിയിൽ നിരോധനം. മുൻസിപ്പൽ ആൻഡ് റൂറൽ അഫയേഴ്‌സ് മന്ത്രാലയമാണ് പ്രവാസി തൊഴിലാളികൾ തെരുവ് കച്ചവടം നടത്തുന്നതിന് നിരോധനം ഏർപ്പെടുത്തിയത്.
മുൻസിപ്പാലിറ്റികളുടെ അനുമതി കൂടാതെ ഇത്തരം തെരുവ് കച്ചവടങ്ങൾ നടത്താൻ പാടുള്ളതല്ലെന്നും അതാത് മുൻസിപ്പാലിറ്റികൾ ഇത്തരം തെരുവ് കച്ചവടക്കാരെ നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ലൈസൻസില്ലാതെ കച്ചവടം നടത്തുന്നവർക്കെതിരെ നിയമനടപടിയും ഉണ്ടാകും.
15 വയസ്സ് മുതൽ പ്രായമുള്ളവർക്ക് തെരുവ് കച്ചവടം നടത്താൻ സൗദി അനുമതി നൽകുന്നുണ്ട്. രോഗബാധിതരല്ലെന്ന് തെളിയിക്കുന്നവർ നാഷണൽ ഐഡി കാർഡും മെഡിക്കൽ റിപ്പോർട്ടും സമർപ്പിക്കണം.സൗദി സമൂഹത്തിൽ തെരുവ് കച്ചവടക്കാരുടെ എണ്ണം വളരെ കൂടുതലാണ്. ഇത് സൗദിയിലെ തെരുവുകളിൽ സർവ്വ സാധാരണമായി കാണുന്ന കാഴ്ചയാണ്. ഇതിൽ അധികവും യാതൊരു ലൈസൻസും കൂടാതെ കച്ചവടം നടത്തുന്ന പ്രവാസികളാണെന്നാണ് മന്ത്രാലയം അറിയിക്കുന്നത്.