ജിദ്ദ; പ്രവാസികളുടെ കുട്ടികൾക്കും പ്രതിരോധ മരുന്ന് സൗജന്യമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. പ്രവാസികളുടെ കുട്ടികൾക്കുള്ള പ്രതിരോധമരുന്നിനു പണം ഈടാക്കുമെന്ന പ്രചാരണം ശക്തമായതോടെയാണ് ആരോഗ്യവകപ്പദികൃതർ രംഗത്തെത്തിയത്.

സൗദി സ്വദേശികളുടെയും പ്രവാസികളുടെയും കുട്ടികൾക്കു പ്രതിരോധമരുന്നിനു തുല്യ അവകാശമാണെന്നും ഇതു സൗജന്യമായി തന്നെ നല്കും. പ്രവാസികളുടെ നാലു വയസ്സിൽ താഴെയുള്ള 5.60 ലക്ഷം കുട്ടികളാണു സൗദിയിലുള്ളത്. ആറുവയസ്സിനകം തന്നെ ഏകദേശം 4000 റിയാലിന്റെ (68,000 രൂപയോളം) കുത്തിവയ്പുകളും പ്രതിരോധമരുന്നുമാണു കുട്ടികൾക്കു നൽകുന്നത്.