- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേരത്തെ ടിക്കറ്റ് എടുത്തവർക്ക് അധിക നികുതി അടക്കേണ്ട; സൗദിയിൽ വർധിപ്പിച്ച നികൂതി ഈടാക്കൽ ജനുവരി ഒന്നിന് ശേഷം ടിക്കറ്റ് എടുക്കുന്നവർക്ക്; അടുത്ത മാസം മുതൽ വൺവേ ടിക്കറ്റിന് 87 റിയാൽ നികുതി
റിയാദ്: വർധിപ്പിച്ച വിമാനത്താവള സേവന നികുതി ജനുവരി ഒന്നിന് മുമ്പ് വാങ്ങുന്ന ടിക്കറ്റുകൾക്ക് ബാധകമല്ലെന്ന് അധികൃതർ വ്യക്തമാക്കി. നേരത്തെ ടിക്കറ്റ് എടുത്തവർ അധിക നികുതി അടക്കണമെന്ന് വാർത്ത പ്രചരിച്ചതോടെയാണ് ജനറൽ അഥോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഇത് സംബന്ധിച്ച് വിശദീകരണം നൽകിയത്. നിലവിൽ 50 റിയാലാണ് ഒരു ടിക്കറ്റിന് വിമാനത്താവള സേവന നിക
റിയാദ്: വർധിപ്പിച്ച വിമാനത്താവള സേവന നികുതി ജനുവരി ഒന്നിന് മുമ്പ് വാങ്ങുന്ന ടിക്കറ്റുകൾക്ക് ബാധകമല്ലെന്ന് അധികൃതർ വ്യക്തമാക്കി. നേരത്തെ ടിക്കറ്റ് എടുത്തവർ അധിക നികുതി അടക്കണമെന്ന് വാർത്ത പ്രചരിച്ചതോടെയാണ് ജനറൽ അഥോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഇത് സംബന്ധിച്ച് വിശദീകരണം നൽകിയത്.
നിലവിൽ 50 റിയാലാണ് ഒരു ടിക്കറ്റിന് വിമാനത്താവള സേവന നികുതിയായി അടക്കേണ്ടത്. ജനുവരി ഒന്ന് മുതൽ വൺവേ ടിക്കറ്റിന് 87 റിയാൽ നികുതിയായി നൽകണം. ഇത് സംബന്ധിച്ച് സൗദി എയർലൈൻസിെനയും രാജ്യത്തേക്ക് സർവ്വീസ് നടത്തുന്ന വിദേശ വിമാനക്കമ്പനികളെയും അറിയിച്ചിട്ടുണ്ടെന്ന് സിവിൽ ഏവിയേഷൻ അഥോറിറ്റി വ്യക്തമാക്കി.
വിമാനക്കമ്പനികളാണ് എയർപോർട്ട് സർവീസ് ടാക്‌സ് ജനറൽ അഥോറിറ്റി ഓഫ് സിവിൽ ഏവിയേഷന് നൽകേണ്ടത്. ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുത്തി എയർപോർട്ട് ടാക്‌സ് യാത്രക്കാരിൽ നിന്ന് വിമാനക്കമ്പനികൾ ഈടാക്കും. അന്താരാഷ്ട്ര യാത്രക്കാർ മാത്രമാണ് എയർപോർട്ട്
ഉപയോഗിക്കുന്നതിന് സേവന നികുതി നൽകേണ്ടത്. ആഭ്യന്തര യാത്രക്കാർക്ക് ഇത് ബാധകമല്ല. സൗദി വിമാനത്താവളങ്ങൾ വഴി ട്രാൻസിറ്റായി കടന്നുപോകുന്ന അന്താരാഷ്ട്ര യാത്രക്കാരെ സർവീസ് ടാക്‌സിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ സൗദി എയർപോർട്ടുകളിൽ നിന്ന് വിമാനങ്ങൾ മാറിക്കയറുന്ന ട്രാൻസിറ്റ് യാത്രക്കാർക്ക് സർവീസ് ടാക്‌സ് ബാധകമാണ്.