- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശരീരവടിവുകൾ ദൃശ്യമാക്കുന്ന രീതിയിൽ ഇറുകിയ പർദകൾ ധരിക്കുന്നതിന് വിലക്ക് വരുന്നു; സൗദിയിൽ സ്ത്രീകളുടെ വസ്ത്ര ധാരണത്തിൽ പുതിയ മാറ്റങ്ങൾ വരുത്താൻ ഷുറ കൗൺസിൽ
പൊതുഇടങ്ങളിലെ അതിക്രമം തടയുന്നതിന് വേണ്ടി സ്ത്രീകളുടെ വസ്ത്ര ധാരണത്തിൽ പുതിയ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുകയാണ് സൗദി ഷൂറാ കൗൺസിൽ. ഇതിന്റെ ഭാഗമായി സൗദിയിൽ ഇറുകിയ പർദ്ദകൾ ധരിക്കുന്നതിന് വിലക്കേർപ്പെടുത്താൻ നീക്കം. വർദ്ധിച്ചുവരുന്ന പീഡനങ്ങളെ തുടർന്നാണിത്. ഷൂറ കൗൺസിലിലെ ഒരു വനിത അംഗത്തിന്റെ അഭ്യർത്ഥനയെ മാനിച്ച് കൗൺസിൽ അംഗങ്ങൾ ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് സദ പത്രം റിപോർട്ട് ചെയ്തു. വിലക്കേർപ്പെടുത്തിയാൽ സൗദിയിലെ മതകാര്യ പൊലീസാകും ഇറുകിയ പർദ്ദ ധരിക്കുന്നവരെ അറസ്റ്റ് ചെയ്യുക. ഷോപ്പിങ് മാളുകളിലും പൊതു സ്ഥലങ്ങളിലുമാണ് ഇറുകിയ പർദ്ദധാരികൾക്ക് വിലക്കേർപ്പെടുത്താൻ നീക്കം നടക്കുന്നത്. അതേ സമയം വിഷയം ചർച്ച ചെയ്ത ശേഷം മാത്രമേ നിയമമായി അംഗീകരിക്കപ്പെടുകയുള്ളൂ. മുഖവും തലയും മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് സൗദിയിൽ സ്ത്രീകൾ ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരം വസ്ത്രങ്ങളും അൽപം ഇറുകിയ തരത്തിൽ ധരിക്കുന്നത് ട്രെൻഡായി മാറിയിട്ടുണ്ട്. ശരീരവടിവുകൾ ദൃശ്യമാകുന്ന ഇത്തരം വസ്ത്രങ്ങൾ വേണ്ടെന്നാണ്നി ർദ്ദേശം.
പൊതുഇടങ്ങളിലെ അതിക്രമം തടയുന്നതിന് വേണ്ടി സ്ത്രീകളുടെ വസ്ത്ര ധാരണത്തിൽ പുതിയ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുകയാണ് സൗദി ഷൂറാ കൗൺസിൽ. ഇതിന്റെ ഭാഗമായി സൗദിയിൽ ഇറുകിയ പർദ്ദകൾ ധരിക്കുന്നതിന് വിലക്കേർപ്പെടുത്താൻ നീക്കം.
വർദ്ധിച്ചുവരുന്ന പീഡനങ്ങളെ തുടർന്നാണിത്. ഷൂറ കൗൺസിലിലെ ഒരു വനിത അംഗത്തിന്റെ അഭ്യർത്ഥനയെ മാനിച്ച് കൗൺസിൽ അംഗങ്ങൾ ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് സദ പത്രം റിപോർട്ട് ചെയ്തു.
വിലക്കേർപ്പെടുത്തിയാൽ സൗദിയിലെ മതകാര്യ പൊലീസാകും ഇറുകിയ പർദ്ദ ധരിക്കുന്നവരെ അറസ്റ്റ് ചെയ്യുക. ഷോപ്പിങ് മാളുകളിലും പൊതു സ്ഥലങ്ങളിലുമാണ് ഇറുകിയ പർദ്ദധാരികൾക്ക് വിലക്കേർപ്പെടുത്താൻ നീക്കം നടക്കുന്നത്. അതേ സമയം വിഷയം ചർച്ച ചെയ്ത ശേഷം മാത്രമേ നിയമമായി അംഗീകരിക്കപ്പെടുകയുള്ളൂ.
മുഖവും തലയും മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് സൗദിയിൽ സ്ത്രീകൾ ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരം വസ്ത്രങ്ങളും അൽപം ഇറുകിയ തരത്തിൽ ധരിക്കുന്നത് ട്രെൻഡായി മാറിയിട്ടുണ്ട്. ശരീരവടിവുകൾ ദൃശ്യമാകുന്ന ഇത്തരം വസ്ത്രങ്ങൾ വേണ്ടെന്നാണ്നി ർദ്ദേശം.