- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വദേശിവത്കരണം ശക്തമാക്കാനുറച്ച് സൗദി അറേബ്യ മുന്നോട്ട് പോകുമ്പോൾ പ്രവാസികൾ ആശങ്കയിൽ; മത്സ്യബന്ധന മേഖലയ്ക്ക് പിന്നാലെ 68 സെക്ടറുകളിൽ കൂടി നടപടി ശക്തമാക്കുന്നു; മൂന്നാഴ്ചയ്ക്കുള്ളിൽ പരിശോധന നടത്തിയത് 2500 സ്ഥാപനങ്ങളിൽ; മുന്നറിയിപ്പ് നോട്ടീസ് നൽകിയതോടെ അടച്ച് പൂട്ടലിന്റെ വക്കിൽ നിരവധി സ്ഥാപനങ്ങൾ
റിയാദ്: പ്രവാസികളെ കനത്ത ആശങ്കയിലാഴ്‌ത്തി സൗദി അറേബ്യയിൽ സമഗ്ര നിതാഖാത് (സ്വദേശിവത്കരണം) നടപ്പിലാക്കാൻ ഉറപ്പിച്ച് ഭരണകൂടം. മത്സ്യബന്ധനമേഖലയിൽ നിതാഖാത് നടപ്പാക്കിത്തുടങ്ങിയതോടെ മലയാളികളുൾപ്പെടെ നൂറുകണക്കിന് വിദേശികൾക്ക് തൊഴിൽ നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ 68 മേഖലകളിൽക്കൂടി നിതാഖാതുകൊണ്ടുവരാൻ വിവിധ മന്ത്രാലയങ്ങൾ ശ്രമം തുടങ്ങി. ആരോഗ്യം, റസ്റ്റോറന്റ്, റിയൽ എസ്റ്റേറ്റ്, കോഫി ഷോപ്പ്, ടെലി കമ്യൂണിക്കേഷൻ തുടങ്ങി 68 മേഖലകളിലാണ് സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നത്. മൂന്നുമാസത്തിനകം ഈ മേഖലകളിൽ സമഗ്ര നിതാഖാതിന്റെ ആദ്യഘട്ടം നടപ്പാക്കാനാണ് സർക്കാരിന്റെ ശ്രമം. മൂന്നാഴ്ചയ്ക്കുള്ളിൽ 2500-ലേറെ സ്ഥാപനങ്ങളിൽ അധികൃതർ പരിശോധന നടത്തി. നിയമംലംഘിച്ച 150-ഓളം വ്യാപാരസ്ഥാപനങ്ങൾക്കെതിരേ നടപടി സ്വീകരിച്ച അധികൃതർ, 200-ഓളം സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസും നൽകി. ഈ സ്ഥാപനങ്ങളിൽ ഒട്ടേറെ മലയാളികൾ ജോലിചെയ്തിരുന്നതായാണ് റിപ്പോർട്ട്. റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഗാർഹിക ഉപകരണങ്ങൾ, ഓഫീസ് ഫർണിച്ചർ തുടങ്ങിയവയുടെ കടകളി
റിയാദ്: പ്രവാസികളെ കനത്ത ആശങ്കയിലാഴ്‌ത്തി സൗദി അറേബ്യയിൽ സമഗ്ര നിതാഖാത് (സ്വദേശിവത്കരണം) നടപ്പിലാക്കാൻ ഉറപ്പിച്ച് ഭരണകൂടം. മത്സ്യബന്ധനമേഖലയിൽ നിതാഖാത് നടപ്പാക്കിത്തുടങ്ങിയതോടെ മലയാളികളുൾപ്പെടെ നൂറുകണക്കിന് വിദേശികൾക്ക് തൊഴിൽ നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ 68 മേഖലകളിൽക്കൂടി നിതാഖാതുകൊണ്ടുവരാൻ വിവിധ മന്ത്രാലയങ്ങൾ ശ്രമം തുടങ്ങി. ആരോഗ്യം, റസ്റ്റോറന്റ്, റിയൽ എസ്റ്റേറ്റ്, കോഫി ഷോപ്പ്, ടെലി കമ്യൂണിക്കേഷൻ തുടങ്ങി 68 മേഖലകളിലാണ് സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നത്. മൂന്നുമാസത്തിനകം ഈ മേഖലകളിൽ സമഗ്ര നിതാഖാതിന്റെ ആദ്യഘട്ടം നടപ്പാക്കാനാണ് സർക്കാരിന്റെ ശ്രമം.
മൂന്നാഴ്ചയ്ക്കുള്ളിൽ 2500-ലേറെ സ്ഥാപനങ്ങളിൽ അധികൃതർ പരിശോധന നടത്തി. നിയമംലംഘിച്ച 150-ഓളം വ്യാപാരസ്ഥാപനങ്ങൾക്കെതിരേ നടപടി സ്വീകരിച്ച അധികൃതർ, 200-ഓളം സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസും നൽകി. ഈ സ്ഥാപനങ്ങളിൽ ഒട്ടേറെ മലയാളികൾ ജോലിചെയ്തിരുന്നതായാണ് റിപ്പോർട്ട്. റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഗാർഹിക ഉപകരണങ്ങൾ, ഓഫീസ് ഫർണിച്ചർ തുടങ്ങിയവയുടെ കടകളിലും കാർ, ബൈക്ക് ഷോപ്പുകളിലുമാണ് പരിശോധന നടക്കുന്നത്. പരിശോധന ഭയന്ന് പലയിടത്തും സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്.
പുതുതായി നിതാഖാത് ഏർപ്പെടുത്തുന്ന മേഖലകളിൽ നവംബർ, ജനുവരി മാസങ്ങളിൽ രണ്ടുഘട്ടങ്ങളായിട്ടാകും നിയമം കർശനമാക്കുന്നത്. സ്വകാര്യമേഖലയെ ശക്തിപ്പെടുത്തുക, സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കുക എന്നീ ലക്ഷ്യത്തോടെയാണ് സമഗ്ര നിതാഖാതുകൊണ്ടുവരുന്നതെന്നാണ് തൊഴിൽമന്ത്രാലയം പറയുന്നത്.നിയമം കർശനമാകുന്നതോടെ സ്വകാര്യമേഖലയിൽപ്പോലും വിദേശികൾക്ക് ഇനി കാര്യമായ അവസരമുണ്ടാകില്ലെന്നാണ് സൂചന. ഇത് മലയാളികളടക്കമുള്ള ആയിരക്കണക്കിന് പ്രവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.