ജിദ്ദ: രാജ്യത്ത് നിശ്ചിത ഉത്പന്നങ്ങൾക്ക് നികുതി (സെലക്ടീവ് ടാക്സ്) ജൂൺ പത്തുമുതൽ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. ഇതോടെ സിഗരറ്റ് , ശീതള പാനീയങ്ങൾ എന്നിവയുടെ വില വർദ്ധനവ് ഉറപ്പായി . ജൂൺ10 മുതലാണു സെലക്ടീവ് ടാക്‌സ് പ്രാബല്യത്തിൽ വരിക.

ആരോഗ്യത്തിനു ഹാനികരമായ വസ്തുക്കൾക്ക് പ്രത്യേക നികുതി ( സെലക്ടീവ് ടാക്‌സ്) ഏർപ്പെടുത്താനുള്ള നിർദ്ദേശം ഗൾഫ് സഹകരണ കൗൺസിലാണു നേരത്തെമുന്നോട്ട്വെച്ചത്. നിർദ്ദേശം നടപ്പിൽ വരുത്താൻ ജിസിസി രാജ്യങ്ങൾ ധാരണയിലെത്തുകയായിരുന്നു.

സെലക്ടീവ് ടാക്‌സ് പ്രകാരം ശീതളപാനീയങ്ങൾക്ക് 50 ശതമാനവും എനർജി ഡ്രിങ്കുകൾക്കും സിഗരറ്റുകൾക്കും 100 ശതമാനവും ടാക്‌സ് ഈടാക്കും.ഇത് പ്രകാരം 1.5 റിയാലിന്റെ ശീതളപാനീയങ്ങൾക്ക് 2.25 റിയാലും എനർജി ഡ്രിങ്കുകൾക്കും സിഗരറ്റിനും ഇരട്ടി വിലയും നൽകേണ്ടി വരും.

വില വർദ്ധിപ്പിക്കുന്നതിലൂടെ ഇവയുടെ ഉപഭോഗം കുറക്കുകയാണു അധികൃതരുടെ ലക്ഷ്യം.യു എ ഇയിൽ ഈവർഷാവസാനത്തോടെ സെലക്ടീവ്ടാക്‌സ് നടപ്പിലാക്കുമെന്ന് കഴിഞ്ഞ ദിവസം ബന്ധപ്പെട്ടവർ പ്രഖ്യാപിച്ചിരുന്നു.