- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്സാപും സ്കൈപും സൗദി അറേബ്യയിൽ തിരിച്ചെത്തുന്നു; വോയ്‌സ്-വീഡിയോ കോളിങ് ആപ്പുകൾക്കുള്ള നിരോധനം നീക്കും; പുതിയ തീരുമാനം സാമ്പത്തിക വളർച്ചയ്ക്ക് വേഗം കൂട്ടാനെന്ന് ഭരണകൂടം
ജിദ്ദ: ഇന്റർനെറ്റ് കോളുകൾക്കുള്ള നിരോധനം സൗദി അറേബ്യ എടുത്തുകളയുന്നു. വാട്‌സാപ്, സ്‌കൈപ് തുടങ്ങിയ വോയ്‌സ്-വീഡിയോ കോളിങ് ആപ്പുകൾകൾക്കുള്ള നിരോധനമാണ് നീക്കുന്നത്.ബുധനാഴ്ച മുതൽ ഇതി്‌ന് സൗകര്യമേർപ്പെടുത്തുമെന്നാണ് വാർത്താവിനിമയ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ചട്ടങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്നാണ് വോയ്‌സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോകോൾ ആപ്പുകൾ സൗദിയിൽ ബ്ലോക്ക് ചെയ്തത്. അൾജസീറയെ സ്്‌നാപ്ചാറ്റ് ബ്ലോക്ക് ചെയ്ത് ദിവസങ്ങൾക്കുള്ളിലാണ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്. ഖത്തർ കേന്ദ്രമായുള്ള അൾജസീറ ചാനൽ ഭീകരവാദപ്രവർത്തനങ്ങളെ പ്രോൽസാഹിപ്പിക്കുന്നുവെന്നാണ് സൗദി ഭരണകൂടം ആരോപിക്കുന്നത്. ലോകമെമ്പാടും നിന്ന് റിപ്പോർട്ട് ചെയ്യാനുള്ള മാധ്യമ പ്രവർത്തകരുടെ അവകാശങ്ങളാണ് സ്‌നാപ്ചാറ്റ് ഹനിച്ചതെന്ന് അൾജസീറ കുറ്റപ്പെടുത്തിയിരുന്നു.2011 ലെ അറബ് വസന്തത്തിന് ശേഷമാണ് സൗദിയിൽ ഇന്റർനെറ്റ് നിരീക്ഷണവും സെൻസർഷിപ്പും പ്രബലമായത്.പൊതുതാൽപര്യങ്ങളെ ബാധിക്കുന്നതൊന്നും പ്രവർത്തനങ്ങളിൽ കടന്നുവരരുതെന്ന് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫൊർമ
ജിദ്ദ: ഇന്റർനെറ്റ് കോളുകൾക്കുള്ള നിരോധനം സൗദി അറേബ്യ എടുത്തുകളയുന്നു. വാട്‌സാപ്, സ്‌കൈപ് തുടങ്ങിയ വോയ്‌സ്-വീഡിയോ കോളിങ് ആപ്പുകൾകൾക്കുള്ള നിരോധനമാണ് നീക്കുന്നത്.ബുധനാഴ്ച മുതൽ ഇതി്‌ന് സൗകര്യമേർപ്പെടുത്തുമെന്നാണ് വാർത്താവിനിമയ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ചട്ടങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്നാണ് വോയ്‌സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോകോൾ ആപ്പുകൾ സൗദിയിൽ ബ്ലോക്ക് ചെയ്തത്.
അൾജസീറയെ സ്്‌നാപ്ചാറ്റ് ബ്ലോക്ക് ചെയ്ത് ദിവസങ്ങൾക്കുള്ളിലാണ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്. ഖത്തർ കേന്ദ്രമായുള്ള അൾജസീറ ചാനൽ ഭീകരവാദപ്രവർത്തനങ്ങളെ പ്രോൽസാഹിപ്പിക്കുന്നുവെന്നാണ് സൗദി ഭരണകൂടം ആരോപിക്കുന്നത്. ലോകമെമ്പാടും നിന്ന് റിപ്പോർട്ട് ചെയ്യാനുള്ള മാധ്യമ പ്രവർത്തകരുടെ അവകാശങ്ങളാണ് സ്‌നാപ്ചാറ്റ് ഹനിച്ചതെന്ന് അൾജസീറ കുറ്റപ്പെടുത്തിയിരുന്നു.2011 ലെ അറബ് വസന്തത്തിന് ശേഷമാണ് സൗദിയിൽ ഇന്റർനെറ്റ് നിരീക്ഷണവും സെൻസർഷിപ്പും പ്രബലമായത്.പൊതുതാൽപര്യങ്ങളെ ബാധിക്കുന്നതൊന്നും പ്രവർത്തനങ്ങളിൽ കടന്നുവരരുതെന്ന് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫൊർമേഷൻസ് കമ്മീഷൻ ടെലികോം കമ്പനികൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.ഡിജിറ്റൽ സംരംഭകത്വം വളർത്താനും,പ്രവർത്തനച്ചെലവ് കുറയ്ക്കാനും ലക്ഷ്യമിട്ടാണ് വോയ്‌സ-വീഡിയോ കോളിങ് ആപ്പുകൾക്കുള്ള നിരോധനം നീക്കാൻ മന്ത്രാലയം ഇപ്പോൾ തീരുമാനമെടുത്തത്.