- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി സൗദിയിലുള്ള പ്രവാസികൾക്ക് നാട്ടിലുള്ളവരെ കണ്ട് സംസാരിക്കാം; വോയിപ് കോളുകൾ നിയമവിധേയമക്കാനൊരുങ്ങി രാജ്യം
റിയാദ്: ഇനി സൗദിയിലുള്ള പ്രവാസികൾക്ക് നാട്ടിലുള്ളവരെ കണ്ട് സംസാരിക്കാം. ഇന്റർനെറ്റ് വഴി സംസാരിക്കാനും വീഡിയോ കോൾ ചെയ്യാനുമുള്ള സംവിധാനമായ വോയ്സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോകോളി (വോയിപ്) നുള്ള നിരോധനം നീക്കാൻ സൗദി അറേബ്യൻ വാർത്താവിതരണ-വിവര മന്ത്രാലയം തീരുമാനിച്ചു. വാർത്താവിതരണ മന്ത്രി അബ്ദുല്ല അൽ സവാഹാണ് പ്രവാസികളുൾപ്പെടെയുള്ളവർക്ക് ഏറെ സന്തോഷകരമായ ഈ വാർത്ത തന്റെ ട്വിറ്റർ സന്ദേശത്തിലൂടെ പുറത്തുവിട്ടത്. അടുത്ത ബുധനാഴ്ച മുതൽ നിരോധനം നീക്കാൻ ടെലകോം വിഭാഗവുമായി സഹകരിച്ച് നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇതുവരെ വോയിപ് കോളുകൾ സപ്പോർട്ട് ചെയ്യുന്ന ആപ്ലിക്കേഷനുകൾ സൗദിയിൽ പ്രവർത്തനക്ഷമമായിരുന്നില്ല. പുതിയ തീരുമാനം നടപ്പിലാവുന്നതോടെ ഇന്റർനെറ്റ് കണക്ഷനുണ്ടെങ്കിൽ വോയിപ് സംവിധാനം വഴി ചുരുങ്ങിയ ചെലവിൽ നിയമവിധേയമായി തന്നെ നാട്ടിലേക്ക് വിളിക്കാൻ സാധിക്കും.
റിയാദ്: ഇനി സൗദിയിലുള്ള പ്രവാസികൾക്ക് നാട്ടിലുള്ളവരെ കണ്ട് സംസാരിക്കാം. ഇന്റർനെറ്റ് വഴി സംസാരിക്കാനും വീഡിയോ കോൾ ചെയ്യാനുമുള്ള സംവിധാനമായ വോയ്സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോകോളി (വോയിപ്) നുള്ള നിരോധനം നീക്കാൻ സൗദി അറേബ്യൻ വാർത്താവിതരണ-വിവര മന്ത്രാലയം തീരുമാനിച്ചു. വാർത്താവിതരണ മന്ത്രി അബ്ദുല്ല അൽ സവാഹാണ് പ്രവാസികളുൾപ്പെടെയുള്ളവർക്ക് ഏറെ സന്തോഷകരമായ ഈ വാർത്ത തന്റെ ട്വിറ്റർ സന്ദേശത്തിലൂടെ പുറത്തുവിട്ടത്.
അടുത്ത ബുധനാഴ്ച മുതൽ നിരോധനം നീക്കാൻ ടെലകോം വിഭാഗവുമായി സഹകരിച്ച് നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇതുവരെ വോയിപ് കോളുകൾ സപ്പോർട്ട് ചെയ്യുന്ന ആപ്ലിക്കേഷനുകൾ സൗദിയിൽ പ്രവർത്തനക്ഷമമായിരുന്നില്ല. പുതിയ തീരുമാനം നടപ്പിലാവുന്നതോടെ ഇന്റർനെറ്റ് കണക്ഷനുണ്ടെങ്കിൽ വോയിപ് സംവിധാനം വഴി ചുരുങ്ങിയ ചെലവിൽ നിയമവിധേയമായി തന്നെ നാട്ടിലേക്ക് വിളിക്കാൻ സാധിക്കും.