സൗദിയിൽ ട്രാഫിക് നിയമത്തിൽ അടിമുടി പരിഷ്‌കരാവുമായി സൗദി. നിയമ ലംഘന ങ്ങൾക്കുള്ള ശിക്ഷാ നടപടികൾ വരുത്തുന്ന മാറ്റമടക്കംട്രാഫിക് നിയമ ലംഘനങ്ങളുടെയും പിഴയിലും മാറ്റംവരുത്തും.മാത്രമല്ല ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നതിനുള്ള നിയമങ്ങളിലും നടപടികളിലും മാറ്റം ഉണ്ടാകും.

കൂടാതെ രാജ്യത്തെ പല റോഡുകളിലും നിലവിലുള്ള വേഗപരിധി പുനർനിശ്ചയം നടത്തും. ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കൽ, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് നിരത്തുകളിൽ പ്രത്യേക ക്യാമറ സ്ഥാപിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നതായി ട്രാഫിക് വിഭാഗം മേധാവി വ്യക്ത മാക്കി.