- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവയുഗം നേതാക്കളായ ജമാൽ വില്യപ്പള്ളിയും ബെൻസി മോഹനും ലോകകേരളസഭയിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ടു
ദമ്മാം : നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യപ്പള്ളിയും, മീഡിയ കൺവീനർ ബെൻസി മോഹനും ലോകകേരളസഭയിലേക്ക് പ്രതിനിധികളായി തെരെഞ്ഞെടുക്കപ്പെട്ടു.
ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്താണ് ലോകകേരളസഭ സമ്മേളനം അരങ്ങേറുന്നത്.
സംസ്ഥാന സർക്കാരിൽ നിന്നും നവയുഗം സാംസ്കാരികവേദിക്ക് ലഭിച്ച ഈ അംഗീകാരത്തിന് കേന്ദ്രകമ്മിറ്റി നന്ദി പറഞ്ഞു. രണ്ടു സീനിയർ നേതാക്കളും കൃത്യമായി സമ്മേളനത്തിൽ മുഴുവൻ സമയവും പങ്കെടുക്കുകയും, പ്രവാസികളുടെ പ്രശ്‌നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ കൂട്ടായി പരിശ്രമിക്കുമെന്നും നവയുഗം കേന്ദ്രകമ്മിറ്റി അറിയിച്ചു.
Next Story