- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയാദ് - കോട്ടക്കൽ മണ്ഡലം കെഎംസിസി നോർക്ക ഹെല്പ് ഡെസ്‌ക് സേവനം ശ്രദ്ധേയമാവുന്നു
റിയാദ്: പ്രവാസികൾക്ക് സർക്കാരിൽ നിന്നും ലഭിക്കുന്ന വിവിധ അനുകൂല്യങ്ങളെക്കുറിച്ച് പ്രവാസികളെ ബോധവാന്മാരാക്കുന്നതിനും അവയിൽ അംഗമാവുന്നതിന് അവരെ സഹായിക്കുന്നതിനും വേണ്ടി റിയാദ് - കോട്ടക്കൽ മണ്ഡലം കെഎംസിസി നടത്തി വരുന്ന ഓൺലൈൻ ഹെല്പ് ഡെസ്‌ക് സേവനം ശ്രദ്ധേയമാവുന്നു. പ്രവാസികൾക്ക് നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്ന നോർക്ക ഐ ഡി കാർഡ്, പ്രതിമാസ പെൻഷൻ ലഭിക്കുന്ന പ്രവാസി ക്ഷേമനിധി എന്നിവയെപ്പറ്റി ബോധവൽക്കരണം നടത്തുന്നതോടൊപ്പം അവയിൽ അംഗമാവാനും കെഎംസിസി മെമ്പർമാർ അടക്കമുള്ള പ്രവാസികളെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ രണ്ട് മാസം മുമ്പ് ആരംഭിച്ച ക്യാമ്പയിനിന്റെ ഭാഗമായാണ് ഓൺലൈൻ ഹെല്പ് ഡെസ്‌ക് ആരംഭിച്ചത്.
ക്യാമ്പയിനോടാനുബന്ധിച്ചു കോട്ടക്കൽ മണ്ഡലത്തിൽ നിന്നുള്ള നൂറിലധികം പേർ ഇതിനകം നോർക്ക ഐ ഡി കാർഡ് എടുക്കുകയും പലരും പഴയത് പുതുക്കുകയും ചെയ്തതായി നോർക്ക ഹെല്പ് ഡെസ്‌ക് ഭാരവാഹികൾ അറിയിച്ചു. അതോടൊപ്പം പ്രവാസി ക്ഷേമനിധിയിൽ പലരും അംഗമയതായും നിരവധി പേർ ചേരാൻ താല്പര്യം പ്രകടിപ്പിച്ചു വരുന്നതായും ബന്ധപ്പെട്ടവർ അറിയിച്ചു.
രണ്ട് മാസം മുമ്പ് തുടങ്ങിയ ക്യാമ്പയിൻ ഡിസംബർ അവസാനം വരെയായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ പ്രവർത്തകരുടെ ആവശ്യം പരിഗണിച്ചു 2024 ജനുവരി മാസം അവസാനം വരെ തുടരാൻ മണ്ഡലം കെഎംസിസി കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ഇസ്മായിൽ പൊന്മള, നൗഷാദ് കുറ്റിപ്പുറം എന്നിവരാണ് ഓൺലൈൻ ഹെല്പ് ഡെസ്‌കുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്.
നാട്ടിൽ രോഗികളെയും കഷ്ടപ്പെടുന്നവരെയും സഹായിക്കുന്ന പ്രവാസികൾക്ക് സർക്കാരിൽ നിന്ന് ലഭിക്കുന്ന അനുകൂല്യങ്ങളെപ്പറ്റി അറിയാത്തതിനാൽ രോഗം, മരണം ഉൾപ്പെടെ പലതും സംഭവിക്കുമ്പോൾ അർഹമായ ആനുകൂല്യങ്ങൾ ലഭിക്കാതെ പോവുകയാണെന്നും ഇതിനൊരു പരിഹാരം എന്ന നിലയിലാണ് പ്രസ്തുത ക്യാമ്പയിൻ ആരംഭിച്ചതെന്നും മണ്ഡലത്തിലെ മുഴുവൻ കെഎംസിസി മെമ്പർമാരും പ്രവാസികളും പ്രസ്തുത ക്യാമ്പയിൻ ഉപയോഗപ്പെടുത്തണമെന്നും റിയാദ് - കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രസിഡന്റ് മൊയ്ദീൻ കുട്ടി പൊന്മള, ജനറൽ സെക്രട്ടറി അഷ്റഫ് പുറമണ്ണൂർ എന്നിവർ പറഞ്ഞു. നോർക്ക നോർക്ക ഐ ഡി, പ്രവാസി ക്ഷേമനിധി എന്നിവയിൽ അംഗമാവാൻ ആഗ്രഹിക്കുന്നവർ 0533640012/ 0530113899 എന്നീ വാട്‌സ്ആപ്പ് നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.