- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയാദ് ടാക്കിസ് റിപബ്ലിക്ക് ദിനം ആഘോഷിച്ചു
റിയാദ് : റിയാദിലെ കലാ സാംസ്‌കാരിക സ്വതന്ത്ര സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസ് വിപുലമായ പരിപാടികളോടെ ഇന്ത്യയുടെ 75 -ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു.
ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്ന 1950 ജനുവരി 26 മുതൽ ഈ ദിവസത്തോടുള്ള ആദരസൂചകമായി എല്ലാ വർഷവും ഇന്ത്യൻ
റിപ്പബ്ലിക്ക് ദിനമായി ആഘോഷിക്കുമ്പോൾ , നമ്മുടെ രാജ്യത്തിന്റെ ഈ അഭിമാന നിമിഷം നമുക്ക് സമ്മാനിച്ച നമ്മുടെ ധീര നായകർ, സ്വാതന്ത്ര്യ സമര സേനാനികൾ തുടങ്ങിയ നിരവധി പേരുടെ ത്യാഗങ്ങളുടെ ഫലമായാണെന്നും അവരുടെ അനശ്വരമായ ത്യാഗങ്ങളെ നമുക്ക് നന്ദിയോടെ സ്മരിക്കണമെന്നും ,ഇന്ത്യ കെട്ടുറപ്പുള്ള ഒരു രാജ്യമായും ജനതയായും നിലനിർത്തുന്നതുംസംരക്ഷിക്കുന്നതും നമ്മുടെ ഭരണഘടനയാണെന്നും .വ്യത്യസ്ത ഭാഷകളും ജാതിമത വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും സംസ്‌കാരങ്ങളും അടക്കം പല വൈവിധ്യങ്ങളുമുണ്ടായിട്ടും അവയെ ഒന്നായി ഉൾക്കൊള്ളാനും അംഗീകരിക്കാനും സംരക്ഷിക്കാനും കഴിയുന്ന ഭരണഘടനയാണ് നമ്മുടേതെന്നും, അത് സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു .
എക്സിറ്റ് 18 യതർ ഇസ്ത്രയിൽ പ്രസിഡന്റ് ഷഫീഖ് പാറയിൽ ദേശിയ പതാക ഉയർത്തി ആഘോഷപരിപാടികൾക്ക് തുടക്കംകുറിച്ചു ,തുടർന്ന് ദേശീയ ഗാനാലാപനവും ,സാംസ്‌കാരിക ചടങ്ങും , കേക്ക് മുറിക്കലും, മധുരവിതരണവുമുണ്ടായി ,കോഡിനേറ്റർ ഷൈജു പച്ചയുടെ ആമുഖത്തോടെ തുടങ്ങിയ സാംസ്‌കാരിക ചടങ്ങിൽ പ്രസിഡണ്ട് ഷഫീഖ് പാറയിൽ അധ്യക്ഷത വഹിച്ചു.
സാമൂഹിക ജീവകാരുണ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് മുഖ്യപ്രഭാക്ഷണം നടത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി .സെക്രട്ടറി ഹരി കായംകുളം സ്വാഗതം പറഞ്ഞു , ഉപദേശകസമിതി അംഗം ഡൊമിനിക് സാവിയോ,വൈസ് പ്രസിഡണ്ട് ഷമീർ കല്ലിങ്കൽ , ജോയിന്റ് സെക്രട്ടറി വരുൺ കണ്ണൂർ , പി ആർ ഒ റിജോഷ് കടലുണ്ടി , ഷഹാന ഷഫീഖ് , സജീർ സമദ് , ഉമ്മർ അലി , നിസാർ പള്ളികശേരി , സിജോ മാവേലിക്കര , സജി ചെറിയാൻ , രതീഷ് നാരായണൻ , ഗോപൻ കൊല്ലം , ഷിജു റഷീദ് എന്നിവർ സംസാരിച്ചു , ട്രഷറർ അനസ് വള്ളികുന്നം നന്ദി പറഞ്ഞു.അൻവർ യൂനുസ്, എൽദോ വയനാട് , സോണി ജോസഫ് , ജോസ് കടമ്പനാട് , ഫൈസൽ തമ്പാൻ , വിജയൻ കായംകുളം , റജീസ് ചൊക്ലി , ഷംസു തൃക്കരിപ്പൂർ , ബാബു കണ്ണോത്ത് , ജംഷീർ കാലിക്കറ്റ് ,സലിം പുളിക്കൽ , നസീർ അൽഹൈർ , എം ഡി റാഫി , ടിനു , അനന്ദൻ സാബു റിസ്വാൻ , ശരത് , സെയ്തലി , സുദർശന കുമാർ , അലൻ ജോർജ് , ജോജു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി .