- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയാദ് ടാക്കീസ് നൗഷാദ് ആലുവയ്ക്ക് സ്വീകരണം നൽകി
റിയാദ് :ആഗോള മലയാളി കൂട്ടായ്മയായ വേൾഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട റിയാദ് ടാക്കിസ് മുൻ പ്രസിഡണ്ടും , ഉപദേശകസമിതി അംഗവും , റിയാദിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലയിൽ നിറസാന്നിധ്യവുമായ നൗഷാദ് ആലുവക്ക് റിയാദ് ടാക്കിസ് അംഗങ്ങൾ സ്വീകരണം നൽകി
മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ ചടങ്ങിൽ പ്രസിഡണ്ട് ഷഫീഖ് പാറയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹരി കായംകുളം സ്വാഗതം പറഞ്ഞു , രക്ഷാധികാരി അലിഅലുവ , ഉപദേശകസമിതി അംഗം നവാസ് ഒപ്പീസ്, കോഡിനേറ്റർ ഷൈജു പച്ച , വൈസ് പ്രസിഡണ്ട് ഷമീർ കല്ലിങ്കൽ , ട്രഷറർ അനസ് വള്ളികുന്നം , ജോയിന്റ് സിക്രട്ടറിമാരായ ഫൈസൽ കൊച്ചു , വരുൺ കണ്ണൂർ , പി ആർ ഒ റിജോഷ് കടലുണ്ടി , മീഡിയ കൺവീനർ സുനിൽ ബാബു എടവണ്ണ , അൻവർ സാദാത് , ഐ ടി കൺവീനർ ഇ കെ ലുബൈബ്ബ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ സജീർ സമദ് , ജോസ് കടമ്പനാട് , സിജോ മാവേലിക്കര , കബീർ പട്ടാമ്പി , സോണി ജോസഫ് , നാസർ അൽഹൈർ , നബീൽ ഷാ , ഷൈജു തോമസ് , ഷിജു ബഷീർ , പ്രദീപ് , നിസാർ പള്ളികശേരി , ഷിജു ബഷീർ , എൽദോ വയനാട് , സാജിദ് നൂറനാട് ,ബാലഗോപാലൻ , മഹേഷ് ജയ് , ജംഷാദ് എന്നിവർ സംസാരിച്ചു. റിയാദ് ടാക്കീസ് നൽകിയ ഊഷ്മള സ്വീകരണത്തിന് നൗഷാദ് ആലുവ നന്ദി പറഞ്ഞു .
ബാങ്കോക്കിൽ നടന്ന നാലാമത് ഗ്ലോബൽ കൺവെൻഷനിലാണ്സൗദിയിൽ നിന്നുള്ള പ്രതിനിധിയായ നൗഷാദിനെ 164 രാജ്യങ്ങളിൽ സാന്നിധ്യമുള്ള മലയാളി കൂട്ടായ്മയുടെ ഗ്ലോബൽ സെക്രട്ടറിയായി തെരെഞ്ഞെടുത്തത്.