- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ പാത വികസനം: രണ്ടത്താണി നിവാസികളുടെ ബുദ്ധിമുട്ട് പരിഹരിക്കണം: സൗദി മാറാക്കര കെഎംസിസി
റിയാദ്: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് രണ്ടത്താണിയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടിനു അടിയന്തിര പരിഹാരം കാണണമെന്ന് സൗദി - മാറാക്കര പഞ്ചായത്ത് കെഎംസിസി എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ദേശീയ പാതയിൽ അടിപ്പാത നിർമ്മിക്കാത്തതിനാൽ ജനങ്ങൾക്ക് ടൗൺ, സ്‌കൂൾ, ആരാധനാലയം തുടങ്ങി നിരവധി കാര്യങ്ങൾക്ക് എളുപ്പത്തിൽ ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയാണെന്നും പ്രദേശവാസികൾ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി. ഇത് പരിഹരിക്കാൻ സംസ്ഥാന സർക്കാർ ദേശീയ പാത അധികൃതരുമായി ബന്ധപ്പെട്ട് ഉടനെ പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രവാസികൾക്ക് സർക്കാർ ആനുകൂല്യങ്ങളും പെൻഷനും ലഭിക്കുന്നതിന്ണ്ടി വേണ്ടി നോർക്ക ഐ ഡി - ക്ഷേമനിധി ക്യാമ്പയിൻ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികൾക്കും മുൻ സൗദി പ്രവാസികൾക്കും റമദാനിൽ റിലീഫ് നടത്താനും യോഗം തീരുമാനിച്ചു.
ഓൺലൈൻ വഴി നടന്ന യോഗത്തിൽ പ്രസിഡന്റ് സയ്യിദ് ശഖീഖ് തങ്ങൾ അധ്യക്ഷത വഹിച്ചു. ചീഫ് കോർഡിനേറ്റർ നാസർ ഹാജി കല്ലൻ യോഗം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കല്ലിങ്ങൽ, മുജീബ് റഹ്‌മാൻ നെയ്യത്തൂർ, അബ്ദുസ്സമദ് എം. കെ നഗർ, ഷാഫി മേനെത്തിൽ, മുസ്തഫ കെ ടി, മുഹമ്മദ് കുട്ടി മേലേതിൽ , ബഷീർ നെയ്യത്തൂർ, കെ. ടി എ റസാഖ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
ചെയർമാൻ പി. അലവിക്കുട്ടി മുസ്ലിയാർ പ്രാർത്ഥന നടത്തി. ജനറൽ സെക്രട്ടറി പി. പി മുസ്തഫ സ്വാഗതവും ട്രഷറർ ഫർഹാൻ കാടാമ്പുഴ നന്ദിയും പറഞ്ഞു.