- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടക്കൽ മണ്ഡലം കെഎംസിസിയുടെ ധനസഹായം വിതരണം ചെയ്തു
റിയാദ്: കോട്ടക്കൽ മണ്ഡലത്തിലെ പാവപ്പെട്ട രോഗികൾക്ക് താങ്ങും തണലുമായി പ്രവർത്തിക്കുന്ന വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ, മാറാക്കര സി. എച്ച് സെന്റർ, പൊന്മള ശിഹാബ് തങ്ങൾ റിലീഫ് സെൽ എന്നിവക്കുള്ള റിയാദ് - കോട്ടക്കൽ മണ്ഡലം കെഎംസിസിയുടെ ധന സഹായം വിതരണം ചെയ്തു.
പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ വെച്ച് മുസ്ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ഭാരവാഹികൾക്ക് സംഖ്യ വിതരണം ചെയ്തു. പരിപാടിയിൽ റിയാദ് - മലപ്പുറം ജില്ല കെഎംസിസി വൈസ് പ്രസിഡന്റ് മൊയ്ദീൻ കുട്ടി പൊന്മള, കോട്ടക്കൽ മണ്ഡലം കെഎംസിസി ഭാരവാഹികളായ അബൂബക്കർ സി. കെ പാറ, ശുഐബ് മന്നാനി കാർത്തല, മുഹമ്മദ് കല്ലിങ്ങൽ തുടങ്ങിയവർ പങ്കെടുത്തു.
മാറാക്കര സി. എച്ച് സെന്ററിനുള്ള ഫണ്ട് ചെയർമാൻ ഒ. കെ സുബൈർ, വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനുള്ള ഫണ്ട് ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ, പൊന്മള ശിഹാബ് തങ്ങൾ റിലീഫ് സെല്ലിനുള്ള ഫണ്ട് മുഹമ്മദ് കുട്ടി ( മാനു) എന്നിവർ സയ്യിദ് അബ്ബാസലി തങ്ങളിൽ നിന്നും ഏറ്റു വാങ്ങി.
കഴിഞ്ഞ റമദാനിലാണ് സി. എച്ച് സെന്റർ, ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ഫണ്ട് ശേഖരണം നടത്തിയത്. പുണ്യ മാസത്തിൽ ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകിയ കെഎംസിസി മണ്ഡലം ഭാരവാഹികൾക്കും സംഭാവന നൽകി സഹകരിച്ചവർക്കും റിയാദ് - കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രസിഡന്റ് ബഷീർ മുല്ലപ്പള്ളി, ജനറൽ സെക്രട്ടറി അഷ്റഫ് പുറമണ്ണൂർ എന്നിവർ നന്ദി രേഖപ്പെടുത്തി.