മക്ക :എസ് വൈ എസ് (SYS) കേരള ഹജ്ജ് സെൽ മുഖേന മക്കയിലെത്തിയ ആദ്യ സംഘത്തിന് ഐ സി എഫ് - ആർ എസ് സി വളണ്ടിയർ കോർ പ്രൗഡമായ സ്വീകരണം നൽകി. രണ്ടു സംഘങ്ങളായാണ് ഇത്തവണ SYS കേരള തീർത്ഥാടകരെ കൊണ്ടുവരുന്നത്.

Dr. മുഹമ്മദ് കുഞ്ഞു സഖാഫിയുടെ നേതൃത്വത്തിലുള്ള ആദ്യ സംഘം ഇന്ന് ഞായറാഴ്ച ഉച്ചയോടെ ജിദ്ദയിൽ എത്തിച്ചേർന്നു. മക്കയിലെ അജ് യാദ് മസാഫിയിലുള്ള അൽ മകാരിം ഹോട്ടലിലാണ് താമസം ഒരുക്കിയിട്ടുള്ളത്.
ഹനീഫ് അമാനി, ജമാൽ കക്കാട്, ഹുസൈൻ ഹാജി, നസീർ കൊടുവള്ളി, നൗഫൽ തലശ്ശേരി, ഫൈസൽ സഖാഫി, ഷാജൽ മടവൂർ, വൈ പി റഹീം, റാഷിദ് ഹിഷാമി, സുഹൈൽ സഖാഫി, മുഹമ്മദ് അലി വലിയോറ, സുഹൈർ കോതമംഗലം, അബ്ദു വേങ്ങര, നാസർ തച്ചമ്പൊയിൽ, റാഷിദ് നിസാമി എന്നിവർ നേത്രത്വം നൽകി.