- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിദ്ദ - കോഴിക്കോട് സർവീസ് പുനരാരംഭിക്കാൻ സൗദി എയർലൈൻസിന് അനുമതി നൽകണം: ജിദ്ദ - മലപ്പുറം ജില്ല കെഎംസിസി
ജിദ്ദ: മലബാറിൽ നിന്നുള്ള ഉംറ തീർത്ഥാടകരുടെ എണ്ണം വർധിച്ചതിനാലും നിലവിൽ കോഴിക്കോട് - ജിദ്ദ സെക്ടറിൽ ചെറിയ വിമാനങ്ങൾ മാത്രം സർവീസ് നടത്തുന്നതിനാലും മലബാറിൽ നിന്നുള്ള പ്രവാസികൾ യാത്ര പ്രതിസന്ധി അനുഭവിക്കുകയാണെന്നും ആയതിനാൽ നേരത്തെ സർവീസ് നടത്തിയിരുന്ന സൗദി എയർലൈൻസിന് കോഴിക്കോട് സർവീസ് നടത്താൻ ഉടനെ അനുമതി നൽകണമെന്ന് ജിദ്ദ - മലപ്പുറം ജില്ല കെഎംസിസി പ്രവർത്തക സമിതി യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. നിലവിൽ കോഴിക്കോട് - ജിദ്ദ സെക്ടറിൽ സർവീസ് നടത്തുന്ന ഒരു വിമാന കമ്പനി നവംബർ ഒന്ന് മുതൽ സർവീസ് നിറുത്തുന്നതിനാൽ യാത്ര ക്ലേശം രൂക്ഷമാവാനും ടിക്കറ്റ് നിർക്ക് കുത്തനെ ഉയരാനും സാധ്യതയുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി. കരിപ്പൂർ വിമാനത്താവള വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള കാര്യങ്ങൾ സംസ്ഥാന സർക്കാർ വേഗത്തിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
നവംബർ 11- നു നടത്താൻ നിശ്ചയിച്ച 'നിറവ് 2022' പരിപാടിയിൽ പരമാവധി പ്രവാസി കുടുംബങ്ങളെ പങ്കെടുപ്പിച്ച് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. കെഎംസിസി മെമ്പർഷിപ് ക്യാമ്പയിൻ പുരോഗതി യോഗം അവലോകനം ചെയ്തു.
ശറഫിയ്യയിൽ വെച്ച് നടന്ന യോഗത്തിൽ ആക്ടിങ് പ്രസിഡന്റ് സീതി കോളക്കാടൻ അധ്യക്ഷത വഹിച്ചു. ജില്ല കെഎംസിസി കമ്മിറ്റി ഭാരവാഹികളായ സുൽഫിക്കർ ഒതായി, ജലാൽ തേഞ്ഞിപ്പലം, ഇല്യാസ് കല്ലിങ്ങൽ, നാസർ കാടാമ്പുഴ വിവിധ മണ്ഡലം കെഎംസിസികളെ പ്രതിനിധീകരിച്ചു കെ. കെ മുഹമ്മദ്, അൻവർ വെട്ടുപാറ, അഷ്റഫ് താഴെക്കോട്, നാണി ഇസ്ഹാഖ്, മുഹമ്മദ് കല്ലിങ്ങൽ, അഷ്റഫ് മുല്ലപ്പള്ളി, ഇ. സി അഷ്റഫ്, ഉമ്മർ കോഡൂർ, സുഹൈൽ തിരൂരങ്ങാടി, ഉനൈസ് കരിമ്പിൽ, സൈദലവി കുഴിമണ്ണ, യൂനുസ് വേങ്ങര തുടങ്ങിയവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ സ്വാഗതവും സാബിൽ മമ്പാട് നന്ദിയും പറഞ്ഞു.