- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂർ വിമാനത്താവളത്തോടുള്ള അവഗണന അവസാനിപ്പിക്കണം: മാറാക്കര ഗ്ലോബൽ കെഎംസിസി
ജിദ്ദ: മലബാറിലെ ഭൂരിഭാഗം പ്രവാസികളും ഹജ്ജ് - ഉംറ തീർതഥാടകരും യാത്രക്കായി ആശ്രയിക്കുന്ന കോഴിക്കോട് (കരിപ്പൂർ) അന്താരാഷ്ട്ര വിമാനത്താവളത്തോട് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് മാറാക്കര ഗ്ലോബൽ കെഎംസിസി യോഗം ആവശ്യപ്പെട്ടു. സഊദി എയർലൈൻസ്, എമിരേറ്റ്‌സ് ഉൾപ്പെടെ വലിയ വിമാനങ്ങളുടെ സർവീസ് പുനഃരാരംഭിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മാറാക്കര ഗ്ലോബൽ കെഎംസിസി മെമ്പർമാർക്കായി തയ്യാറാക്കിയ പ്രിവിലേജ് കാർഡുകൾ ഉടനെ വിതരണം ചെയ്യാൻ യോഗം തീരുമാനിച്ചു. ഇതിനായി പ്രിവിലേജ് കാർഡുമായി സഹകരിക്കാമെന്നേറ്റ ആശുപത്രികൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയുമായി ധാരണ പത്രം കൈമാറാനും പഞ്ചായത്ത് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ്, ഗ്ലോബൽ കെഎംസിസി കോർഡിനേറ്റർമാർ എന്നിവരുടെ യോഗം ഉടനെ വിളിക്കാനും യോഗം തീരുമാനിച്ചു. 2023 - ൽ സൗകര്യപ്രദമായ സമയത്ത് മുഴുവൻ മെമ്പർമാരുടെയും കുടുംബങ്ങളെ പങ്കെടുപ്പിച്ചു 'ഗ്ലോബൽ കെഎംസിസി കുടുംബ സംഗമം' നടത്താനും യോഗം തീരുമാനിച്ചു.
ഓൺലൈൻ വഴി നടന്ന യോഗം പ്രസിഡന്റ് ബഷീർ കുഞ്ഞു കാടാമ്പുഴ (റാസൽ ഖൈമ) ഉദ്ഘാടനം ചെയ്തു. വർക്കിങ് പ്രസിഡന്റ് പി. വി ശരീഫ് കരേക്കാട് ( ദുബായ് ) അധ്യക്ഷത വഹിച്ചു. അഷ്റഫലി പുതുക്കൂടി ( അബുദാബി ), അലി ബാവ ( യു എ ഇ ), പി. ടി അബൂബക്കർ ( ഒമാൻ), ടി. എ നാസർ (മക്ക ), ബഷീർ നെയ്യത്തൂർ ( അൽ ഹസ്സ) തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ജനറൽ സെക്രട്ടറി അബൂബക്കർ തയ്യിൽ ( ഖത്തർ ) സ്വാഗതവും ട്രഷറർ മുഹമ്മദ് കല്ലിങ്ങൽ ( ജിദ്ദ ) നന്ദിയും പറഞ്ഞു.