ജിദ്ദ: പ്രഭാത പ്രാർത്ഥനക്കു ശേഷം പ്രഭാത സവാരിയുമായി ജിദ്ദ ബാഗ്ദാദിയ്യ ഈസ്റ്റ് കെ.എം.സി.സി മാതൃകയാവുന്നു. ഏരിയയിലെ പ്രവർത്തകരുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുക എന്ന മഹത്തായ ലക്ഷ്യത്തോടെ തുടങ്ങിയ 'വാകിങ് ക്ലബ്' ജിദ്ദയിലെ പ്രത്യേക സാഹചര്യം കാരണം നിർജീവമായിരുന്നു. ഇന്നലെ മുതൽ വീണ്ടും വാകിങ് ക്ലബിനു കീഴിൽ പ്രവർത്തകർ പ്രഭാത നടത്തം തുടങ്ങി.

മദീന റോഡിൽ തലാൽ സ്‌കൂളിന് സമീപമുള്ള പാർക്കിൽ വെച്ച് നടന്ന ചടങ്ങിൽ ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര വാകിങ് ക്ലബ് ഉദ്ഘാടനം ചെയ്തു. ജോലി കഴിഞ്ഞു ബാക്കി സമയം സഹജീവികളെ സഹായിക്കാൻ വേണ്ടി പ്രവർത്തിക്കുന്ന കെഎംസിസി പ്രവർത്തകർ സ്വന്തം ആരോഗ്യം പലപ്പോഴും ശ്രദ്ധിക്കാറില്ലെന്നും അതിനൊരു വലിയ പരിഹരമാണ് വാകിങ് ക്ലബ് എന്നും അദ്ദേഹം പറഞ്ഞു. ബാഗ്ദാദിയ്യ ഈസ്റ്റ് കെഎംസിസിയുടെ ഈ മാതൃക പ്രവർത്തനം മറ്റു കെഎംസിസി ഘടകങ്ങൾ മാതൃകയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചടങ്ങിൽ ഏരിയ കെഎംസിസി പ്രസിഡന്റ് നാണി ഇസ്ഹാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വ്യായാമം ചെയ്യുന്നതിന്റെ പ്രാധാന്യത്തേക്കുറിച്ച് അബു കട്ടുപ്പാറ ക്ലാസ്സ് എടുത്തു.കോർഡിനേറ്റർ ഷബീർ, യൂസുഫ് കോട്ട, റഷീദ് വാഴക്കാട് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ജനറൽ സെക്രട്ടറി ഖാലിദ് പാളയാട്ട് സ്വാഗതവും ടി. കെ അബ്ദുറഹ്‌മാൻ നന്ദിയും പറഞ്ഞു.