- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ മക്ക ഇന്ത്യ @75' സ്വാതന്ത്ര്യദിനം ആഘോഷിച്ചു
മക്ക: 'സ്വാതന്ത്ര്യം തന്നെ ജീവിതം'എന്ന ശീർഷകത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷന് (icf) മക്ക സെൻട്രലിന് കീഴിൽ മക്കയിൽ സ്വാതന്ത്ര്യദിനാഘോഷപരിപാടി സംഘടിപ്പിച്ചു.
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 സംവത്സരങ്ങൾ പൂർത്തിയാക്കിയ ഈ സന്തോഷ സന്ദർഭത്തിൽ നമ്മുടെ പൂർവികർ ത്യാഗോജ്വലമായ പോരാട്ടത്തതിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യത്തെയോ, സ്വാതന്ത്ര്യ ചരിത്രത്തെയോ ഒരു ശക്തിക്കും കളങ്കപെടുത്താൻ കഴിയില്ലെന്നും എല്ലാ ജനങ്ങളും ഇന്ത്യക്കാർ എന്ന അർത്ഥത്തിൽ നിന്നു കൊണ്ട് രാജ്യത്തിന്റെയും രാജ്യക്കാരുടെയും നന്മക്കും ഉന്നമനത്തിനുമായി ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും പ്രലോഭനങ്ങളിലൊ പ്രകോപങ്ങളിലോ വീണു രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നവരിൽ ആരും പെട്ടു പോവരുതെന്നും സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തിയ സെൻട്രൽ പ്രസിഡന്റ് ഷാഫി ബാഖവി മീനടത്തൂർ ഉൽബോധിപ്പിച്ചു.
ചടങ്ങിൽ ബഷീർ മാസ്റ്റർ പറവൂർ, മുഹമ്മദ് സഖാഫി ഉഗ്രപുരം,അബ്ദു നാസർ അൻവരി, അഷ്റഫ് പേങ്ങാട്, ഹുസൈൻ കൊടിഞ്ഞി,ബഷീർ സഖാഫി,നാസർ തച്ചം പൊയിൽ, ജമാൽ കക്കാട്, ശിഹാബ് കുറുകത്താണി സംബന്ധിച്ചു.സൽമാൻ വെങ്ങളം സ്വാഗതവും അബൂബക്കർ കണ്ണൂർ നന്ദിയും പറഞ്ഞു.